Translate

Thursday, March 22, 2012

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്‍ട്രന്‍സ് മെയ് 18ന് .




Posted on: 22-Mar-2012 02:25 PM
വെല്ലൂര്‍ : ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ മെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 18ന് എന്‍ട്രന്‍സ് നടക്കും.
Bangalore, Calicut, Chennai, Delhi, Ernakulam, Guwahati, Hyderabad, Kolkatta, Kottayam, Lucknow, Madurai, Mumbai, Puducherry, Salem, Thiruvananthapuram, Vellore, Vijayawada & Penang (Malaysia)  എന്നീ നഗരങ്ങളില്‍ പരീക്ഷയെഴുതാനാവും.
MBBS, BSc in Nursing and Allied Health Services Degree Courses (Group A) and Diploma in Nursing, AHS Diploma Course & Analytical Clinical Pharmacology and MSc & DCPC courses (Group B)  എന്നീ കോഴ്സുകളിലേക്കാണ് എന്‍ട്രന്‍സിലൂടെ പ്രവേശനം നടത്തുന്നത്. എന്‍ട്രന്‍സ്, പ്രാക്റ്റിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നീ ക്രമത്തിലാണ് പ്രവേശനം നടക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയുടെ മാതൃകയും ബ്രൗഷറും http://home.cmcvellore.ac.in/admissions/admin.htm എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും. ബ്രൗഷറുകള്‍ http://home.cmcvellore.ac.in/admissions/SumAdd/pdf/UG%20BULLETIN%202012.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. ഡിഡിയായി 850 രൂപ അയക്കണം.
തെരഞ്ഞെടുക്കപ്പെട്ട ഹെഡ്പോസ്റ്റ് ഓഫീസുകളിലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. അപേക്ഷ ഫോം തപാലില്‍ ലഭിക്കുന്നതിന് ‘CMC Vellore Association എന്നപേരില്‍ ഡിഡി അയക്കുകയോ, ഐസിഐസിഐ ബാങ്ക് ശാഖകളില്‍ നിന്ന് FC-CMC-V ചലാന്‍ വഴിയും അടയ്ക്കാനാവും. അപേക്ഷകള്‍ തപാലില്‍ ലഭിക്കുന്നതിനായി അപേക്ഷയോടൊപ്പം ഡിഡിയും ചേര്‍ത്ത് ‘The Office of the Registrar, CMC, Thorapadi PO, Vellore-632 002’ (Phone +91 (416) 2284255) എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷകള്‍ ഓണ്‍ലൈനായി  http://home.cmcvellore.ac.in/admissions/admin.htm  എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാനാവും. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 16. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 800 രൂപ അപേക്ഷ ഫീസായി നല്‍കണം. രജിസ്ട്രേഷന്‍ ഫീസിനെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് http://home.cmcvellore.ac.in/admissions/admin.htm   എന്ന ലിങ്ക് സന്ദര്‍ശിക്കുക.

No comments: