Translate

Wednesday, May 1, 2013

BISHOP (DR) MICHEL JOHN-CONDOLENCE


ബിഷപ്‌ ഡോ. മൈക്കിൾ ജോണ്‍ വിട പറയുമ്പോൾ ഒരു ജനതയുടെ സ്വാഭിമാന പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത് . ദളിതരുടേയും ആദിവാസികളുടെയും മതാരോഹണ ഭൂമികയിലാണ്‌ ബിഷപ്‌ ജോണിന്റെ ജീവിതം വായിക്കപ്പെടെണ്ടത് . ശ്രി. ജോസ് പീറ്റർ 'കലഹിക്കുന്ന ചരിത്ര'ത്തിലൂടെ (മലയരയരുടെ മതപരിവർത്തന ചരിത്രം) വെളിപ്പെടുത്തിയത് ഈ ചരിത്ര സന്ദർഭങ്ങളെ ആയിരുന്നു. ദീർഘ വീഷണവും ധിഷണയും ഒത്തു ചേർന്ന ബിഷപ്‌ സമകാലീക സഭയ്ക്ക് ഒരു പാഠപുസ്തകം ആകേണ്ടതാണ് . സി. എസ് . ഐ സഭയിൽ ദലിതർ അവകാശ പോരാട്ടങ്ങൾ നടത്തിയിരുന്ന അതേ കാലഘട്ടത്തിൽ ആദിവാസി ജനതയ്ക്ക് വേണ്ടി സ്വന്തം ഡയോസിസ് എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നിതാന്ത പരിശ്രമം നടത്തിയിരുന്നു മൈക്കിൾ ജോണച്ചൻ. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഫലവത്തായത് 1983ലാണ് . കോട്ടയം മേലുകാവ് കേന്ദ്രീകരിച്ചു ആദിവാസികൾക്ക് വേണ്ടി ഒരു ഡയോസിസ് രൂപം കൊള്ളുകയും 1984 ൽ അദ്ദേഹം അതിന്റെ സ്ഥാപക ബിഷപ്‌ ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഒരു സമുദായം എന്ന നിലയിൽ കരുത്താർജ്ജിക്കുന്ന ഒരു ജനതയെയാണ്‌ പിന്നീട് കേരളം കാണുന്നത് . സുറിയാനി ആധിപത്യം പുലരുന്ന മധ്യകേരള മഹായിടവകയിലെ "രക്ഷക ജനാധിപത്യത്തിൽ" നിന്നും സ്വാഭിമാനത്തിന്റെയും സ്വയം പ്രതിനിധാനത്തിന്റെയും സ്വന്തം ഇടത്തെ / ആദിവാസി ഇടത്തെ സൃഷ്ട്ടിച്ച ഇടയൻ ആയിരുന്നു ബിഷപ്പ്‌ മൈക്കിൾ ജോണ്‍. വ്യക്തിപരമായി, മഹാനായ ഒരു കുടുംബ സുഹൃത്തിനെ കൂടിയാണ് നഷ്ട്ടപ്പെടുന്നത് .

സന്തോഷ്‌ ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ്‌ നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "

തൊഴിലാളി ദിനം: കേരളത്തിലെ മാറുന്ന തൊഴില്‍ മേഖല



image


ചൂക്ഷണത്തിനെതിരെ ഉയര്‍ന്ന കൊയ്‌ത്തുപാട്ടുകളും ആരവങ്ങളും അവസാനിക്കുമ്പോള്‍ തൊഴില്‍ ചൂക്ഷണത്തിന്റെ പുതിയ ഭാവമാണ്‌ കേരളക്കരയാകെ പ്രത്യക്ഷപ്പെടുന്നത്‌
അഭ്യസ്ഥവിദ്യരായ വലിയൊരു സമൂഹം നീതിയ്‌ക്കായി കേഴുന്നത്‌. അതേ,കേരളത്തിലെ തൊഴില്‍ സംസ്‌കാരം മാറുന്നു. അതോടെ ചൂക്ഷണത്തിന്റെ പുത്തന്‍ മുഖങ്ങള്‍ വ്യാപിക്കുന്നു. 

കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി നടക്കുന്ന സമരം കേരളമാകെ നിര്‍ജീവമായാണ്‌ കണ്ടത്‌. അധ്യാപക മേഖലയിലും ഇത്തരം ചൂക്ഷണങ്ങള്‍ വ്യാപകമാണ്‌. നഴ്‌സിങ്ങ്‌ മേഖലയില്‍ ചൂക്ഷ ണത്തിനെതിരെ ഉണ്ടായ സമരവേലിയേറ്റം നാളത്തെ തൊഴില്‍ സമരങ്ങളുടെ പുത്തന്‍ ചിത്രമാണ്‌ വരച്ചു കാട്ടിയത്‌
മണപ്പുറം ഫിനാന്‍സ്‌ ആന്‍ഡ്‌ ഇന്‍ഷ്യുന്‍സില്‍ നടക്കുന്ന സമരം വെറുമൊരു തൊഴിലാളി സമരമല്ല. രാജ്യത്തെമ്പാടും 3000ത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ഈ ധനകാര്യ സ്ഥാപനത്തില്‍ 20,000 ലധികം ജീവനക്കാര്‍ പണിയെടുക്കുന്നു. ഒന്‍പത്‌ മണിക്കൂര്‍ സമയം അധ്വാനിക്കുന്ന ഇവര്‍ക്ക്‌ നല്‌കുന്നതോ തുച്ഛമാ ശമ്പളം. കഴിഞ്ഞ കുറെ നാളായി ഇവിടെ സമരം അരങ്ങേറുന്നു. സമരം നടത്തുന്നത്‌ ശമ്പള വര്‍ധനവിന്‌ അല്ല. അനധികൃതമായ സ്ഥലമാറ്റത്തിനെതിരെയാണ്‌. 25നും 35നും ഇടയ്‌ക്ക്‌ പ്രായമുള്ള ചെറുപ്പക്കാരെ ജോലിയ്‌ക്ക്‌ എടുക്കുന്ന ബാങ്കുകള്‍ അവരുടെ കഴിവുകള്‍ ചൂക്ഷണം ചെയ്‌തതിന്‌ ശേഷം ജോലിക്കാരെ ഒഴിവാക്കുവാന്‍ കണ്ടുപിടിച്ച പുതിയ ബിസിനസ്‌ തന്ത്രമാണ്‌ സ്ഥലമാറ്റം. അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ഥലമാറ്റത്തിന്‌ വിധേയരാകുന്ന ജോലിക്കാര്‍ക്ക്‌ ഈ തുച്ഛമായ ശമ്പളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുവാന്‍ സാധ്യമല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിതരാകും. കഠിനമായ തൊഴില്‍ നിയമങ്ങള്‍, ചോദ്യചെയ്യപ്പെടുവാന്‍ സാധ്യമല്ലാത്ത ജോലി വ്യവസ്ഥ, അടിമകളെ പോലെ പണിയെടുക്കുന്നവരാണ്‌ കേരളത്തിലെ സ്വകാര്യ ജീവനക്കാര്‍. ബാങ്കുകള്‍ മാത്രമല്ല ചൂക്ഷകര്‍ . 8.30ന്‌ ജോലിയ്‌ക്ക്‌ കയറിയില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ഇടപാടുകാരന്‍ നല്‌കുന്ന സ്വര്‍ണത്തിന്‌ പരമാവധി പണം ബാങ്ക്‌ നല്‌കുമ്പോള്‍ ഇടപാടുകാരനെക്കൊണ്ട്‌ സ്വര്‍ണം തിരിച്ചെടുപ്പിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാരന്റെതാണ്‌. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടത്‌ ജീവനക്കാരന്‍. തൊഴില്‍ സമരം നടത്തുന്നവരെ ഗുണ്ടകളെക്കൊണ്ട്‌ തല്ലിച്ചതയ്‌ക്കുന്ന പുതിയ മുതലാളിമാര്‍ക്ക്‌ ഓശാന പാടാന്‍ കോര്‍പറേറ്റ്‌ മാധ്യമങ്ങളും ഉണ്ട്‌.


സ്വകാര്യ മേഖലയിലെ സിബിസിഇ സ്‌കൂളുകള്‍ മറ്റൊരു ചൂക്ഷക സ്ഥലമാണ്‌. സിബിസിഇ മാനദണ്ഡമനുസരിച്ചാണ്‌ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‌കുന്നത്‌. അധ്യാപകര്‍ക്ക്‌ ചെക്ക്‌ നല്‌കുന്നത്‌ കൂടിയ ശമ്പളം. പക്ഷേ കയ്യില്‍ കിട്ടുന്നതോ ഒപ്പിട്ട്‌ നല്‌കിയതിന്റെ പാതി. പ്രസവഅവധി ചോദിച്ചാല്‍ പിരിഞ്ഞ്‌ ുപോകണം. കുട്ടികളില്‍ നിന്ന്‌ കൃത്യമായി ഫൈന്‍, ഫീസ്‌ എന്നിവ പിരിചെടുത്തില്ലെങ്കില്‍ പണികിട്ടുന്നത്‌ അധ്യാപകര്‍ക്ക്‌. അഭ്യസ്ഥവിദ്യരായ അടിമകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ മടിക്കും. കാരണം അരാഷ്ട്രീയവാദികളാണ്‌ ഇവര്‍.
കോര്‍പറേറ്റ്‌ മാധ്യമങ്ങള്‍ ഇത്തരം തൊഴില്‍ ചൂക്ഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. കാരണം ഇത്തരം സ്വകാര്യ സ്ഥാപങ്ങള്‍ കോടികളാണ്‌ പരസ്യമായി നല്‌കുന്നത്‌.
കഴിഞ്ഞ ദിവസം മണപ്പുറത്തെ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പ്രമുഖ മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ സമരം വാര്‍ത്ത മാധ്യമത്തില്‍ എത്തിയില്ല. പകരം പരസ്യമാണ്‌ ജനങ്ങള്‍ കണ്ടത്‌. തൊഴിലാളി പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിറ്റേദിവസം വാര്‍ത്ത മുക്കി.
നഴ്‌സിങ്ങ്‌ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ ആദ്യം മടിച്ചു നിന്നു. കാരണം അവര്‍ക്ക്‌ വലുത്‌ പരസ്യമാണ്‌. മാറുന്ന തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതയ്‌ക്കെതിരെ പുതിയ ആശയങ്ങള്‍ ഉണരേണം. ലാഭക്കൊതിയന്മാര്‍ പുതിയമേച്ചില്‍ സ്ഥലങ്ങള്‍ തേടുമ്പോള്‍ സംഘടിക്കേണ്ടത്‌ തൊഴിലാളിയാണ്‌. 



courtesy-malayalam news