Translate

Monday, August 20, 2012

‘സ്വർഗ്ഗീയ വിരുന്നു’ എന്ന സ്ഥാപനം അടച്ചു-ബഹു; ഹൈക്കോടതി ഉത്തരവിട്ടു.




കോട്ടയത്ത് അത്ഭുത രോഗ ശാന്തിയുടെ പേരിൽ തട്ടിപ്പ് നടത്തി വന്നിരുന്ന ‘സ്വർഗ്ഗീയ വിരുന്നു’ എന്ന സ്ഥാപനം അടച്ചു പൂട്ടുവാൻ ബഹു; ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ജസ്റ്റിസ് റ്റി ആർ രാമചന്ദ്രൻ നായർ ആണു ധീരമായ ഈ ഉത്തരവിട്ടത്.
ധീരമായ എന്ന വിശേഷണത്തിനു കാരണം, ഹെവൻ ലി ഫീസ്റ്റ് അനധികൃതമായാണു നടക്കുന്നത് എന്നറിയാമായിരുന്നിട്ടും അതിനെ തൊടുവാൻ അറച്ചവരായിരുന്നു മറ്റെല്ലാ അധികാരികളും. ഇപ്പോൾ ആർ സാനു, ശ്രീകാന്ത്
തിരുവഞ്ചൂർ, എം വി ഉണ്ണികൃഷ്ണൻ
എന്നിവർ ചേർന്നു ബോധിപ്പിച്ച ഹർജ്ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്.അഡ്വ. വി. സജിത് കുമാർ ആയിരുന്നു അഭിഭാഷകൻ.

നഗര വികസനത്തിനു വേണ്ടീ നീക്കി വച്ചിരിയ്ക്കുന്ന ടൗൺ പ്ളാനിങ്ങ് ഏരിയയിൽ യാതൊരു അനുമതിയുമില്ലാതെ, സ്ഥലത്തിന്റെ മുൻ ഉടമ ചെറിയൊരു പമ്പ് പ്രവർത്തിപ്പിക്കുവാൻ നേടിയ ഇലക്ട്രിക് കണക്ഷൻ ഉപയോഗിച്ച്, ശീതീകരിച്ച മുറികളും,
ആഡംബര സൗകര്യങ്ങളും ഒരുക്കി, ഒരു പ്രത്യേക ആരാധനാമൂർത്തിയുടെ
പേരിൽ പാവപ്പെട്ട സ്ത്രീകളുടെ സ്വർണ്ണവും പണവും വാങ്ങിയെടുത്ത് സ്വന്തമായി മണിമാളിക പണികഴിപ്പിച്ച് ജീവിക്കുകയായിരുന്നു ഹെവൻലി ഫീസ്റ്റ് ഉടമ തങ്കു. ഇങ്ങനെ ലഭിക്കുന്ന പണം കൃത്യമായി അധികാര സ്ഥാപനങ്ങളിൽ വീതം വച്ചു കാണിക്ക സമർപ്പിച്ചാണു യാതൊരു അനുമതിയുമില്ലാതെ ഇതുവരെ ഈ മതവ്യാപാര കേന്ദ്രം പ്രവർത്തിച്ചു വന്നത്...നഗര സഭയിലെ ഇടതു വലതു മുന്നണികളെയും മറ്റു ചില പാർട്ടികളെയും കയ്യിലെടുത്തും കേന്ദ്രമന്ത്രിമാരെ വരെ സ്വാധീനിച്ചാണു തങ്കു പാവങ്ങളെ
കബളിപ്പിച്ചു കൊണ്ടിരുന്നത്. പരാതിപ്പെടുന്നവരെയെല്ലാം
പണം കൊടുത്തു സ്വാധീനിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി.

ആരാധനാലയങ്ങൾ നടത്തുന്നതിനു കളക്ടറുടെ അനുമതി വേണമെന്നിരിക്കെ, ഒരു നിയമവും പാലിക്കാതെയാണു സ്വർഗീയ വിരുന്നു നടക്കുന്നതു എന്ന വിവരാവകാശ
നിയമ പ്രകാരം നേടിയ രേഖകൾ സ്ഥാപനത്തിനെതിരായപ്പോഴും കോട്ടയം നഗര സഭയും തഹസിൽദാരും ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫും ഒരു നടപടിയും സ്വീകരിച്ചില്ല, മറിച്ച് വിരുന്നിനു അനുമതി നല്കുന്നതിനു സഹായകരമായ റിപ്പോട്ടുക തയ്യാറാക്കുകയായിരുന്നു...

ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കിയാണു ബഹു.ഹൈക്കോടതി സ്വർഗ്ഗീയവിരുന്നിന്റെ പ്രവർത്തനം നിർത്തുവാൻ ഉത്തരവിട്ടത്. ഇപ്പോൾ അനുമതി രേഖയുമായി തങ്കുവിനെ ഹൈക്കോടതിയിൽ എത്തിക്കുവാനാണു ചിലരുടെ ശ്രമം. ഇപ്പോഴും പള്ളി
നിർമ്മിക്കുവാനുള്ള വലിയ പണപ്പിരിവ് നടന്നു കൊണ്ടിരിക്കുന്നു.

ബഹു: ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ, ഒപ്പം ഇതിനു വേണ്ടി അഹോരാത്രം
പോരാടിയ കുറെ ചെറുപ്പക്കാർക്കും..

No comments: