Translate

Saturday, February 23, 2013

"പെണ്‍-വേട്ടക്കെതിരെ സ്ത്രീ പുരുഷ ജനാധിപത്യ കൂട്ടായ്മ "

 

ONE OF THE SPEAKERS IN THE SEMINAR ALONG WITH MRS.MALLIKA SARABAI

IS  PROF.LATHA JOHN  (Department of English,UC College,Aluva).

SHE IS A DIOCESAN COUNCIL MEMBER OF CSI NORTH

KERALA DIOCESE.

WE AT CSIPASS INVITE ALL OUR CHURCH MEMBERS TO ATTEND THE WHOLE DAY

PROGRAMME AT HOTEL NALANDA AUDITORIUM ,BEHIND HEAD POST OFFICE,CALICUT.


സ്ത്രീക്കൊപ്പം നിലയുറപ്പിക്കുക എന്നത് അത്യന്തം അപകടമായി കാണുന്ന ഒരു കാലമാണിത്. അവരുടെ അവകാശങ്ങള് അവരുടെ നീതികള് എല്ലാമെല്ലാം നിര് ലജ്ജം ലംഘിക്കപ്പെടുന്നു, അത്യധികം ചൂഷണത്തിന് അവള് വിധേയമാകുന്നു..

ഇതിന് തടയിടാന് കേവലം നിയമ നിര്മ്മാണം മതിയെന്ന് വലതുപക്ഷ പാര്ട്ടികള് ഒന്നടങ്കം വാദിക്കുന്നു. സ്ത്രീകള്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള് സ്ത്രീകളുടെ മേല്തന്നെ കെട്ടിവെയ്ക്കുന്ന മത മൌലിക വാദ ആചാര്യന്മാരും കുറവല്ല.

ഇത്തരത്തില് സ്ത്രീകള്ക്ക് അവരുടെ ശരീരത്തിനു പോലും സ്വയം നിര്ണ്ണയാവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്പോള് അവളുടെ ദേഹത്തിന്റെ അധിപനായി പുരുഷന് വാഴ്ത്തപ്പെടുന്പോള് അതിനെ ചോദ്യം ചെയ്യുകയാണ് ഇന്നിന്റെ യുവത്വത്തിന്റെ കടമ.

സ്ത്രീക്കൊപ്പം നിന്ന് ഇന്നത്തെ എല്ലാ പുരുഷാധികാര പ്രവണതകളോടും നമുക്ക് പോരാടേണ്ടതിന്റെ അനിവാര്യതയിലേയ്ക്കാണ് ഇത് വഴിവെയ്ക്കുന്നത്. അവളുടെ വസ്ത്രധാരണത്തെയും ഇരുത്തത്തെയും നടത്തത്തേയും എന്നുവേണ്ട അവളുടെ ജീവിത ശൈലിയെയുമൊക്കെ പഴിചാരുകയും ഇതെല്ലാം പുരുഷന് നിശ്ചയിക്കുന്നവിധമാകണമെന്ന് വാദിക്കുകയും ചെയ്യുന്നവര് വാസ്തവത്തില് ജനാധിപത്യനികാസത്തിന് തടയിടുന്നവര് മാത്രമാണ്.

സ്ത്രീകള് നേരിടുന്ന അടിച്ചമരര്ത്തലിനും ചൂഷണത്തിനു എതിരായ പോരാട്ടങ്ങള്ക്ക്, അവള്ക്ക് തുല്യ അവകാശങ്ങള്ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്ക്ക് ശക്തിപകരുക എന്നത് സ്ത്രീയും പുരുഷനും ഒത്തൊരുമിച്ചുള്ള ഇടപെടലുകളിലൂടെ വികസിക്കേണ്ട ഒന്നാണ്.

അത്തരത്തിലുള്ള ഒരിടപെടല് എന്ന നിലയിലാണ് ജനകീയ വേദി അതിന്റെ ആദ്യ പ്രവര്ത്തന പരിപാടി എന്ന നിലയില് മാര്ച്ച് 8 സാര്വ്വദേശീയ വനിതാ ദിനം സമുചിതം ആചരിക്കാന് തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ്"പെണ്‍-വേട്ടക്കെതിരെ സ്ത്രീ പുരുഷ ജനാധിപത്യ കൂട്ടായ്മ " സംഘടിപ്പിക്കപ്പെടുന്നത് .

മല്ലികാ സാരാഭായ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില് വിവിധ മേഖലകളില്നിന്നുള്ള സാംസ്ക്കാരിക പ്രവര്ത്തകരും പങ്കെടുക്കുന്നു. വിജയിപ്പിക്കുക...


No comments: