Translate

Saturday, February 18, 2012

താരതമ്യം ഇല്ലാത്ത തിരുമേനി /പാവങ്ങള്‍ക്കൊപ്പം നിന്ന ഇടയശ്രേഷ്ഠന്‍

എം എ ബേബി
 
ക്രിസ്തുവിന്റെ ദര്‍ശനത്തിന്റെ അവതരണത്തിലും സഭാപ്രവര്‍ത്തനത്തിലും സ്വന്തം വഴി തുറന്ന് വിമോചന ദൈവശാസ്ത്രത്തെ കേരളീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി രൂപപ്പെടുത്തുകയും വികസിപ്പിക്കുകയുംചെയ്ത പ്രതിഭാശാലിയാണ് നമ്മെ വിട്ടുപിരിഞ്ഞത്. സഭകള്‍ , സാമൂഹ്യനീതിക്കായും പുരോഹിതര്‍ സാമൂഹ്യനീതിയുടെ പ്രവാചകന്മാരായും പ്രവര്‍ത്തിക്കണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ധനവാനെന്നും ദരിദ്രനെന്നും വേര്‍തിരിവില്ലാത്ത സമൂഹം സ്വപ്നം കണ്ടു. സ്വത്ത് കൂട്ടിവയ്ക്കാനുള്ളതല്ല, പങ്കിടാനുള്ളതാണെന്ന് പഠിപ്പിച്ചു. "ഠവലീഹീഴ്യ ീള ഇഹമഹൈലൈ ടീരശലേ്യ" എന്ന ഗ്രന്ഥത്തിലൂടെ വര്‍ഗരഹിത സമൂഹത്തെക്കുറിച്ചുള്ള തന്റെ ശക്തമായ വെളിപ്പെടുത്തലുകള്‍ പ്രചരിപ്പിച്ചു. ഒസ്താത്തിയോസ് തിരുമേനിയുടെ ലിബറേഷന്‍ തിയോളജിയെ ഉള്‍ക്കൊണ്ട ഓര്‍ത്തഡോക്സ് സഭ പക്ഷേ അദ്ദേഹത്തിന്റെ "വര്‍ഗരഹിത സമൂഹ" സങ്കല്‍പ്പത്തെ അതേപടി സ്വീകരിച്ചില്ല. എന്നാല്‍ ലാളിത്യവും, ആദര്‍ശനിഷ്ഠയും വേദശാസ്ത്ര പാണ്ഡിത്യവും, ഇച്ഛാശക്തിയും നിറഞ്ഞ സ്വന്തം ജീവിത മാതൃകകൊണ്ട് എതിരാളികളെ വിസ്മയിപ്പിക്കുകയും തന്റെ നേരിന്റെ വഴികളിലേക്ക് അവരെ ആകര്‍ഷിക്കുകയുംചെയ്തു. ത്രിത്വാധിഷ്ഠിത വേദശാസ്ത്ര സങ്കല്‍പ്പത്തെ വിമോചന ദൈവശാസ്ത്രത്തിന്റെ സര്‍ഗാത്മക മുഖമാക്കി ഒസ്താത്തിയോസ് തിരുമേനി വികസിപ്പിച്ചു. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വം ഏകത്വത്തിന്റെ ഭിന്നഭാവമാണെന്ന സിദ്ധാന്തമാണ് ത്രിത്വാധിഷ്ഠിത വേദശാസ്ത്രത്തിന്റെ കാതല്‍ . മനുഷ്യനും ഇതേ പ്രകാരമാണ്. പല ജാതി, പല രൂപം, പല ശ്രേണി എന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മവും ഒന്നായിരിക്കുന്നപോലെ മനുഷ്യരും ഒന്നുതന്നെ എന്ന് അദ്ദേഹം വിശദീകരിച്ചു. ധനികനായിരിക്കുന്നത് ശരിയല്ല എന്നായിരുന്നു വിശ്വാസം. പ്രസംഗങ്ങളില്‍ ഇത് പരസ്യമാക്കി. ഠവല ശെി ീള യലശിഴ ൃശരവ ശി മ ുീീൃ ംീൃഹറ എന്ന ഗ്രന്ഥം ഈ നിലപാട് വിശദീകരിക്കുന്നു. നിന്നു കാല്‍ കുഴയുന്നവന് ഇരിക്കാന്‍ സ്റ്റൂള്‍ കിട്ടുന്നതുതന്നെ സുഖസൗകര്യത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ബിഷപ് നിരീക്ഷിച്ചു. ഭൂമിയിലുള്ളതെല്ലാം പരസ്പരം പങ്കിടണം. ക്യാപ്പിറ്റലിസം പൈശാചികമാണെന്ന് എഴുതി, പ്രചരിപ്പിച്ചു. അമര്‍ത്യാസെന്നിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളോട് യോജിച്ചു. കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ താല്‍പ്പര്യപ്പെട്ടില്ല, എന്നാല്‍ സോഷ്യലിസ്റ്റ് എന്ന വിശേഷണത്തെ സ്വീകരിച്ചു. ധനികരുടെ സഹവാസം വേണ്ടെന്നുവച്ചു. എന്നാല്‍ , നിര്‍ധനര്‍ക്കുള്ള സഹായ പദ്ധതികളില്‍ സംഭാവനകള്‍ സ്വീകരിച്ചു. എത്ര ചെറിയ തുകയ്ക്കും സ്വന്തമായി രസീത് നല്‍കി. ടശരസ അശറ ളീൗിറമശേീി, മെ്ല വലമൃേ ളീൗിറമശേീി തുടങ്ങിയ ആതുര ശുശ്രൂഷാ ട്രസ്റ്റുകളുടെ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ നേതൃത്വമായിരുന്നു തിരുമേനി. 2007ല്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപസ്ഥാനം സ്വമേധയാ ഒഴിഞ്ഞു. സഭാചരിത്രത്തില്‍ സ്വമേധയാ സ്ഥാനം ത്യജിച്ച ആദ്യ ബിഷപ്. മറ്റു സഭകളിലും ഇത്തരം സ്ഥാനത്യാഗം കേട്ടിട്ടില്ല. 10 വര്‍ഷം മുന്‍പ് സ്വന്തം കല്ലറ പണിഞ്ഞു മാവേലിക്കരയില്‍ , ആഡംബരപൂര്‍ണമായ ശവമടക്ക് വേണ്ടെന്ന് നിര്‍ദേശിച്ചു. കല്ലറ നിര്‍മാണത്തിന്റെ മേല്‍നോട്ടം സ്വയം നിര്‍വഹിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു. സ്വാശ്രയം എന്ന വാക്കിന് ലെഹളശവെിലൈ സ്വാര്‍ഥത എന്നുകൂടി അര്‍ഥമുണ്ടെന്ന് നിരീക്ഷിച്ചു. സഭാ നേതൃത്വത്തില്‍ റിബല്‍ ആയി അറിയപ്പെട്ടു. അമ്പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചു. "വര്‍ഗരഹിത സമൂഹം", "യേശുക്രിസ്തു ആര്?", "അത് ദൈവമാകുന്നു", "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ", "മാഫിയ, സോഫിയ, ഗ്ളോറിയ" തുടങ്ങിയ ഗ്രന്ഥങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സഭ ക്രിസ്തുവിന്റെ വഴി പിന്തുടരുകയാണെങ്കില്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കാനാവുമെന്ന് തീരുമേനി ഉറച്ചു വിശ്വസിച്ചു. തിരുവനന്തപുരത്തെ സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തു മുതല്‍ ചെ ഗുവേര വരെ എന്ന പ്രദര്‍ശനം വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുവല്ലോ. അത്യാസന്നാവസ്ഥയില്‍ രോഗക്കിടക്കയിലായിരുന്നില്ലായെങ്കില്‍ ഒസ്താത്തിയോസ് തിരുമേനിയുടെ കുറിക്കുകൊള്ളുന്ന ശക്തമായ പ്രതികരണം ഈ വിഷയത്തില്‍ ഉറപ്പായിരുന്നു. ഗിരിപ്രഭാഷണം, വര്‍ഗരഹിത സമൂഹത്തിന്റെ നീതിശാസ്ത്രം എന്ന അധ്യായത്തില്‍ അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി: "ഇപ്പോള്‍ വ്യാപകമായി താഴെപ്പറയുന്ന നാല് സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ദൈവത്തെ ഉപേക്ഷിച്ച് പണത്തെ സേവിക്കല്‍ , ദൈവത്തെയും പണത്തെയും ഒപ്പം സേവിക്കല്‍ , പണം ഉപേക്ഷിച്ച് ദൈവത്തെ സേവിക്കല്‍ , ദൈവവേലയ്ക്കായി പണം ത്യജിച്ച് സര്‍വ്വസൃഷ്ടികളെയും സേവിക്കല്‍" ഇതില്‍ അവസാനത്തേതാണ് വര്‍ഗരഹിത സമൂഹത്തിന്റെ മാര്‍ഗം." (വര്‍ഗരഹിതസമൂഹം, ചിന്ത പബ്ലിഷേഴ്സ്-2009) അതേ കൃതിയുടെ അവസാനം ശ്രീ. കെ സി വര്‍ഗീസുമായി നടത്തിയ ആഭിമുഖത്തില്‍ ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ വിയോജിപ്പുകളെക്കാളേറെ യോജിപ്പിന്റെ മേഖലകള്‍ ഉണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. 1971ല്‍ ക്യൂബയില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരെ സംബോധന ചെയ്തുകൊണ്ട് ഫിദല്‍ കാസ്ട്രോ ഇതേ ആശയം അവതരിപ്പിക്കുകയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ചില സഭാനേതാക്കള്‍ പ്രതികരിച്ചതിനെക്കുറിച്ച് തിരുമേനി ഇങ്ങനെ പറഞ്ഞു. "സഭകള്‍ ഇത്തരം വാണിജ്യ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം അണികളെ കൂടുതല്‍ ക്രൈസ്തവവല്‍ക്കരിക്കാന്‍ ശ്രമിക്കയാണ് വേണ്ടത്. . . . . ഇന്ന് ഈ ലേബലില്‍ നടക്കുന്നതെല്ലാം ദൈവത്തിന്റെയല്ല; പിശാചിന്റെ പ്രവര്‍ത്തനങ്ങളാണെന്നെനിക്കുതോന്നുന്നു." പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും പൗലോസ് മാര്‍ പൗലോസ് തിരുമേനിയുടെയും വര്‍ക്കി വിതയത്തില്‍ തിരുമേനിയുടെയും വേര്‍പാടിനുശേഷം കേരളീയ സമൂഹത്തിന് ഏറ്റവും വലിയ നഷ്ടമാണ് ഡോ. ഗീവര്‍ഗീസ് ഒസ്താത്തിയോസ് തിരുമേനിയുടെ വേര്‍പാട് നിമിത്തം സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിനും ക്രിസ്തുവിന്റെ യഥാര്‍ഥ അനുയായികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴി ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപപ്പെടുത്തിയ മഹാനായ ആധ്യാത്മിക ആചാര്യനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.പാവങ്ങള്‍ക്കൊപ്പം നിന്ന ഇടയശ്രേഷ്ഠന്‍ 
 
പിണറായി വിജയന്‍. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വലിയ മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്്താത്തിയോസിന്റെ നിര്യാണത്തിലൂടെ, വര്‍ഗരഹിത സമൂഹം സ്വപ്നം കണ്ട ഒരു സന്യാസിവര്യനെയാണ് നമുക്കു നഷ്ടമായത്. ചിന്തയുടെയും പ്രവൃത്തിയുടെയും മേഖലകളില്‍ കൊടുങ്കാറ്റ് വിതച്ച് കടന്നുപോയ തിരുമേനി എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു. സ്നേഹത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ തന്റെ പ്രത്യയശാസ്ത്രം മുന്നോട്ടു വച്ച തിരുമേനി കമ്യൂണിസ്റ്റ് മൂല്യങ്ങളെ താന്‍ അംഗീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയാണ് ഏറ്റവും വലിയ നിരീശ്വരത്വമെന്നാണ് വലിയ മെത്രാപോലീത്ത വിശദീകരിച്ചത്. സ്വാര്‍ഥതാല്‍പ്പര്യത്തിനായി സമ്പത്ത് കുന്നുകൂട്ടുകയും പാവങ്ങളുടെ ആവശ്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നവരെയാണ് മാര്‍ ഒസ്താത്തിയോസ് നിരീശ്വരന്മാരായി കണ്ടത്. കമ്യൂണിസം ദൈവത്തെ ഒരു പ്രതിസന്ധിയിലോ കുടുക്കിലോ ആക്കിയിരിക്കുകയാണെന്ന ധാരണ പരത്തിയ പാശ്ചാത്യ ചിന്തയെ അദ്ദേഹം വിമര്‍ശിച്ചു. ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാല്‍ , ആ മാര്‍ഗം പാലിക്കാതിരിക്കുകയും ചെയ്യുന്നവരേക്കാള്‍ മികച്ചവര്‍ ദൈവഹിതം നടപ്പാക്കുന്ന അവിശ്വാസികളാണെന്ന് തിരുമേനി വിശദമാക്കിയിട്ടുണ്ട്. സഹജീവികളുടെ ദാരിദ്ര്യം കാണാതെ സമ്പത്ത് കുന്നുകുട്ടുന്നത് പാപമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു തിരുമേനിയുടെ ദൈവശാസ്ത്രം. സ്വാര്‍ഥമായ ലാഭതാല്‍പ്പര്യത്തെയും സമ്പത്തിന്റെ കുന്നുകൂട്ടലിനെയും അധികാരത്തിന്റെ കേന്ദ്രീകരണത്തെയും ന്യായീകരിക്കുന്നതിനായി മുതലാളിത്തം നമ്മെ മസ്തിഷ്കപ്രക്ഷാളനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം തുറന്നെഴുതി. രാജ്യത്തിന്റെ ക്ഷേമം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയവയെ കാണാതെ ആത്മാവിന്റെ രക്ഷയ്ക്കായി എന്നു പറഞ്ഞു ഭ്രാന്തു പിടിച്ചോടുന്ന വിഭാഗങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. മറ്റു മതങ്ങളുടെയും കമ്യൂണിസം പോലുള്ള ആശയ സംഹിതകളുടെയും നല്ല വശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും തിരുമേനി വിമര്‍ശിച്ചു. സഭകളുടെ ഐക്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കുറിപ്പില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. തൊഴിലില്ലായ്മയുടെയുടെയും ദാരിദ്രത്തിന്റെയും ഗുരുതരമായ പ്രതിസന്ധി സഭ ഗൗരവമായി കാണുകയും അവ പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും വേണം.പാവങ്ങള്‍ക്കുള്ള ഭവനപദ്ധതികള്‍ സഭ നടപ്പാക്കണം. രോഗികള്‍ക്കും പാവങ്ങള്‍ക്കും വൈദ്യസഹായം ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കണം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഈ പൊതുവായ ആവശ്യത്തിന് ദൈവദത്തമായ സമ്പത്ത് പങ്കുവയ്ക്കേണ്ടത് സമ്പന്നമായ ഇടവകകളുടെ വലിയ ചുമതലയാണ്. കാരണം ഇടവകയുടെ സമ്പത്ത് സഭയുടേതാണ്. സഭയുടെ സമ്പത്ത് ജനങ്ങുടേതാണ്. ആത്യന്തികമായി അത് സമൂഹത്തിന്റെയും സഭയുടെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കേണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ വലിയ തിരുമേനിയുടെ ഉറച്ച ജനപക്ഷ നിലപാട് അദ്ദേഹത്തിന്റെ പ്രതിബദ്ധത സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും സഹജീവിയെ വെറുക്കുകയും ചെയ്യുന്നയാളെ നുണയന്‍ എന്ന് 2002ല്‍ അമേരിക്കയില്‍ചെയ്ത പ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് വിശേഷിപ്പിച്ചത്. നിരീശ്വരത്തേക്കാള്‍ കൊടിയ പാപമാണ് നിര്‍മനുഷ്യത്വമെന്നും തിരുമേനി പറഞ്ഞു. ദൈവം ഭൂമിയിലുള്ള എല്ലാവരെയും സ്നേഹിക്കുന്നു- സഭയിലുള്ളവരെയും സഭയ്ക്കു പുറത്തുള്ളവരെയും. യേശു മനുഷ്യരാശിയുടെ രക്ഷകനാണ്- സഭയിലുള്ളവരുടെയും സഭയ്ക്കു പുറത്തുള്ളവരുടെയും. നിലനില്‍പ്പിനാവശ്യമായ ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത ദശലക്ഷങ്ങള്‍ ഭൂമിയിലുണ്ട്. ഇത് അവര്‍ തെരഞ്ഞെടുത്തതല്ല. അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അദ്ദേഹം വിശദീകരിച്ചതിങ്ങനെയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി 59 പുസ്തകങ്ങള്‍ തിരുമേനിയുടേതായുണ്ട്. ഇതില്‍ പ്രധാനമായ "വര്‍ഗ രഹിത സമൂഹത്തി" ന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള അഭിമുഖത്തിലും തന്റെ പുരോഗമനപരവും ജനപക്ഷവുമായ നിലപാടുകള്‍ തിരുമേനി തുറന്നു പറയുന്നുണ്ട്. മുതലാളിത്ത സാമൂഹ്യഘടനയില്‍ സഭകള്‍ അതിന്റെ ഭാഗമാകരുത് എന്നദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ മുതല്‍മുടക്കില്ലാതെ കൂടുതല്‍ ലാഭം കൊയ്യാവുന്ന വന്‍ ബിസിനസായിക്കൂടാ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേക്കാള്‍ അത് അനിവാര്യമാക്കുന്ന വ്യവസ്ഥിതി ഇല്ലായ്മ വരുത്തുകയെന്നതാണ് ക്രിസ്ത്യനികള്‍ ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ യോജിപ്പിന്റെ മേഖലകളാണ് കൂടുതലുള്ളതെന്ന് വ്യക്തമാക്കിയ തിരുമേനി താന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടുചെയ്യാറുണ്ടെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരെ മനുഷ്യരില്‍നിന്ന് അകറ്റി നിര്‍ത്തുന്ന എല്ലാ വേര്‍തിരിവുകളും ചരിത്രത്തിന്റെ സൃഷ്ടിയാണെന്നും ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തി പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള കടമ മനുഷ്യനുണ്ടെന്നും തിരുമേനി പറഞ്ഞു. വെളിപാട് പുസ്തകം ഏഴാം അധ്യായത്തില്‍ ചിത്രീകരിച്ചിട്ടുള്ള "വര്‍ഗരഹിത സമൂഹത്തിന്റെ" സൃഷ്ടി പൂര്‍ണമായി ദൈവത്തിന് വിട്ടുകൊടുത്ത് മനുഷ്യന്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് ശരിയല്ല. ദൈവത്തോടൊപ്പം ജോലി ചെയ്യുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നും തിരുമേനി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചുണ്ടായ സംഘര്‍ഷത്തില്‍ ക്രൈസ്തവമെന്നോ ന്യൂനപക്ഷമെന്നോ പറയാവുന്ന താല്‍പ്പര്യങ്ങളൊന്നും ഇല്ലായിരുന്നെന്നും ഒസ്താത്തിയോസ് തിരുമേനി വിശദമാക്കിയിട്ടുണ്ട്. വാണിജ്യതാല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് അണികളെ ക്രൈസ്തവവല്‍ക്കരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നു പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ ആശയങ്ങളിലൂടെ ആഴത്തിലേക്കിറങ്ങിചെല്ലുക. ഇന്ന് ഈ ലേബലില്‍ നടക്കുന്നതൊന്നും ദൈവത്തിന്റെയല്ല, പിശാചിന്റെ പ്രവര്‍ത്തനങ്ങളായാണ് തോന്നുന്നതെന്ന് തിരുമേനി പറഞ്ഞു. അതുപോലെ അന്ന് സ്കൂള്‍ പാഠപുസ്തകത്തില്‍ ഉണ്ടെന്നാരോപിച്ച ഈശ്വരനിന്ദ, മതനിഷേധം ഇവയൊക്കെ ഒരു വിഭാഗത്തിന്റെ സങ്കല്‍പ്പ സൃഷ്ടിയായിരുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ദൈവത്തെയും മതത്തെയുമൊക്കെ മുന്‍നിര്‍ത്തി കാര്യസാധ്യം എളുപ്പമാക്കുന്ന തന്ത്രം. ഇങ്ങനെയാണ് തിരുമേനി അതിനെ വിലയിരുത്തിയത്. ഇ എം എസ് അന്തരിച്ചപ്പോള്‍ പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് ഈ തിരുമേനി പറഞ്ഞതിങ്ങനെയാണ്. "ഇ എംഎസിന് സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനത്തേക്കാള്‍ വളരെ താഴ്ന്ന ഒരു സ്ഥാനത്തിനേ എനിക്കര്‍ഹതയുള്ളു. എത്ര മഹത്തായ കാര്യങ്ങളാണ് ഇ എം എസ് തന്റെ ജീവിതംകൊണ്ട് സാധിച്ചത്".പാവപ്പെട്ടവനോട് ഒപ്പം നില്‍ക്കുന്ന ഒരു പോരാളിയുടെ ഉള്‍ക്കാഴ്ച ഈ നിലപാടിലുണ്ട്.

3 comments:

just as I am said...

True Geevarghese Mar Osthathios was a man who was not attracted to anything but the poor of this world. He lived and worked every moment of his life for the poor. So much so, he never blessed marriages and never took part in the great company of the rich and the famous.

But, the Communist cannot call him a proponent of 'Liberation Theology'. He never interpreted the Holy Bible in the light of Communism and never needed that ideology to enhance the love of God to the poor.

Aneesh Mathew,SCM said...

ഇത് ഞങ്ങളുടെ യേശു : സെബാസ്റ്റ്യന്‍ പോള്‍
----------------------------------------------------------------
....വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റുകാര്‍ . അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ലവകാരികളും. യേശു അനുഭവമാണ്. എല്ലാ വിപ്ലവകാരികളും പങ്കുവയ്ക്കപ്പെടേണ്ടതായ അനുഭവമാക്കി സ്വന്തം ജീവിതത്തെ മാ...റ്റിയവരാണ്. പ്രൊമിത്യൂസിന്റെ കരള്‍ പിളരുന്ന വേദന മാര്‍ക്സിന് നവദര്‍ശനത്തിന്‍ന്‍റെ ചെങ്കതിര്‍ വീശുന്ന അനുഭവമായി. സ്പാര്‍ട്ടക്കസ് സോവിയറ്റ് യൂണിയന്റെ വിപ്ലവാഭിമുഖ്യത്തെ ത്രസിപ്പിച്ച അനുഭവമായി. കുരിശിലേറിയ യേശു മര്‍ദിതര്‍ക്കും പീഡിതര്‍ക്കും അനുഭവിക്കാനുള്ള സുവിശേഷമാണ്. വിപ്ലവത്തിന്റെ പാതയോരങ്ങളില്‍ ആ അനുഭവസാക്ഷ്യം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ യേശുവിനെ അള്‍ത്താരയിലെ ബന്ധനത്തില്‍ മാത്രം കാണുന്നവര്‍ക്ക് ആശങ്കയുണ്ടാകും. അത് അവരുടെ യേശു. വിമോചകനും വിപ്ലവകാരിയുമായ യേശു മര്‍ദിതരുടെയും പീഡിതരുടെയും അനുഭവമാണ്; ചരിത്രം അവര്‍ക്കായി നല്‍കുന്ന സ്വത്താണ്. മനുഷ്യപുത്രനെ തങ്ങളുടെ സ്വന്തം സഖാവായി അവര്‍ സ്വീകരിക്കുമ്പോള്‍ ആര്‍ക്കാണ് ആ അനുഭവത്തെ നിഷേധിക്കാന്‍ കഴിയുക? ചരിത്രത്തിന് സഭയുടെ ഇംപ്രിമാത്തൂര്‍ ആവശ്യമില്ല.
----------------------------------------------------------------------------------------
കടപ്പാട്: ദേശാഭിമാനി വാരിക

Aneesh Mathew,SCM said...

മാര്‍ക്സും ക്രിസ്തുവും- പി രാജീവ്

ഫിഡല്‍ കാസ്ട്രോയുടെ മതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പ്രസക്തവും ലാറ്റിനമേരിക്കയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കുള്ള പ്രധാന സംഭാവനകളിലൊന്നുമാണ്. സിപിഐ എം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഫിഡലിനെ പ്രകാശ് കാരാട്ട് ഉദ്ധരിക്കുകയുണ്ടായി. ക്രിസ്തീയതക്ക് മുതലാളിത്തവുമായി ഉള്ളതിനേക്കാള്‍ പത...ിനായിരം ഇരട്ടി യോജിപ്പ് കമ്യൂണിസവുമായി ഉണ്ടെന്ന ഫിഡലിന്റെ വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്. ഫിഡലുമായി ബിഷപ്പ് നടത്തിയ അഭിമുഖം മതത്തെപ്പറ്റി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതവിശ്വാസികളുമായുള്ള യോജിപ്പിന്റെ വിവിധ തലങ്ങള്‍ കാസ്ട്രോ ആ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും കുത്തകകള്‍ക്കെതിരായ പേരാട്ടത്തിലും അണിനിരക്കാന്‍ വരുന്നയാള്‍ വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം തന്നെ അസംബന്ധമാണെന്ന് കാസ്ട്രോ പറയുന്നു. അത്തരത്തിലുള്ള അപ്രസക്ത ചോദ്യങ്ങള്‍ ഉന്നയിച്ച് തങ്ങള്‍ക്കൊപ്പം വിപ്ലവപോരാട്ടത്തില്‍ അണിനിരക്കേണ്ടവരെ അകറ്റുന്നതിന് തങ്ങള്‍ വിഡ്ഢികളല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരാണ്. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില മാധ്യമങ്ങളുടെ ലക്ഷ്യവും വ്യത്യസ്തമല്ല. സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചഭ"മാര്‍ക്സാണ് ശരി" എന്ന പ്രദര്‍ശനത്തില്‍ വിപ്ലവകാരികളുടെ കൂട്ടത്തില്‍ ക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതാണ് ചിലരെ പ്രകോപിതരാക്കിയത്. അനാവശ്യ വിവാദം ഉയര്‍ത്തി വിശ്വാസികളില്‍ ഇടതുപക്ഷ വിരുദ്ധത ശക്തിപ്പെടുത്താന്‍ പറ്റുമോയെന്ന ശ്രമമാണ് "മലയാള മനോരമ" നടത്തിയത്. ചരിത്രത്തിലെ വിപ്ലവകാരികളുടെ കൂട്ടത്തില്‍ ക്രിസ്തുവിനെ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കിലായിരുന്നു യഥാര്‍ഥ വിശ്വാസി പ്രതികരിക്കേണ്ടത്.
കടപ്പാട്: ദേശാഭിമാനി വാരിക.