Translate

Wednesday, November 21, 2012

കസബിന്റെ വിചാരണയും വിധിയും -നാള്‍വഴി


People celebrate after hearing the news that Ajmal Kasab, the lone surviving gunman from the 2008 terror attacks on Mumbai, was executed, in Ahmedabad, on Wednesday. Photo: AP


ന്യൂഡല്‍ഹി: മുംബൈ ആക്രമണം നടന്ന് നാലുവര്‍ഷത്തിനുശേഷമാണ് പാക് തീവ്രവാദി അജ്മല്‍ കസബിനെ യേര്‍വാഡി ജയിലില്‍ തൂക്കിക്കൊന്നത്. 2008 നവംബര്‍ 26 ന് നടന്ന ആക്രമണ പരമ്പരയുടെ നാള്‍ വഴി ചുവടെ-

2008 നവംബര്‍ 26 : അജ്മല്‍ കസബ് ഉള്‍പ്പടെ പത്ത് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തി.
2008 നവംബര്‍ 27 : അജ്മല്‍ കസബിനെ പോലീസ് പിടികൂടി, പരിക്കേറ്റ കസബിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
2008 നവംബര്‍ 29 : മറ്റ് ഒന്‍പത് ഭീകരരും കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ സമാധാനം പുനസ്ഥാപിച്ചു.
2008 നവംബര്‍ 30 : പോലീസിനുമുമ്പില്‍ കസബ് കുറ്റസമ്മതം നടത്തി.


2008 ഡിസബംര്‍ 27/28 : അജ്മല്‍ കസബിനെ സാക്ഷികള്‍ക്ക് മുന്നില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി.
2009 ജനുവരി 13 : മുംബൈ ആക്രണക്കേസുകള്‍ കൈകാര്യം ചെയ്യാനായി എം.എല്‍. തഹലിയാനിയെ പ്രത്യേക ജഡ്ജിയായി നിയോഗിച്ചു.
2009 ജനുവരി 16 : കസബിന്റെ വിചാരണയ്ക്കും റിമാന്‍ഡ് തടവിനുമായി ആര്‍തര്‍ റോഡില്‍ പ്രത്യേക ജയില്‍ തയ്യാറാക്കി.
2009 ഫെബ്രുവരി 5 : കുബെറില്‍ കണ്ടെത്തിയ തൊണ്ടിസാധനങ്ങളില്‍നിന്ന് ലഭിച്ച സാമ്പിളും കസബിന്റെ ഡി.എന്‍.എ സാമ്പിളും ഒന്നാണെന്ന് റിപ്പോര്‍ട്ട്.
2009 ഫെബ്രുവരി 20/21 : മജിസ്‌ട്രേറ്റിനുമുന്നില്‍ കസബ് കുറ്റം ഏറ്റുപറഞ്ഞു.
2009 ഫെബ്രുവരി 22: ഉജ്ജ്വല്‍ നികമിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു. 
2009 ഫെബ്രുവരി 25 : കസബിനും മറ്റുരണ്ടുപേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2009 ഏപ്രില്‍ 1: കബസിന്റെ അഭിഭാഷകനായി അഞ്ജലി വാഗ്മാരെയ നിയോഗിച്ചു.
2009 ഏപ്രില്‍ 15: അഞ്ജലി വക്കാലത്തില്‍ നിന്നും പിന്മാറി
2009 ഏപ്രില്‍ 16: അബ്ബാസ് കാസ്മി കസബിന്റെപുതിയ അഭിഭാഷകനായി ചുമതലയേറ്റു.
2009 ഏപ്രില്‍ 17: കോടതിയില്‍ കസബ് കുറ്റം നിഷേധിച്ചു.
2009 ഏപ്രില്‍ 20: 312 ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന്‍ കുറ്റം ആരോപിച്ചു.

2009 മേയ് 6 : ചാര്‍ജ് ഷീറ്റ് ലഭിച്ച കസബ് കുറ്റാരോപണം നിഷേധിച്ചു.
2009 മേയ് 8 : ആദ്യ ദൃക്‌സാക്ഷിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

2009 ജൂണ്‍ 23: കേസുമായി ബന്ധപ്പെട്ട് ഹഫീസ് സൈദ്, സക്കീര്‍ റഹ്മാന്‍ ലഖ് വി എന്നിവരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
2009 നവംബര്‍ 30: അബ്ബാസ് കാസ്മി കസബിന്‌റെ വക്കാലത്ത് ഒഴിഞ്ഞു

2009 ഡിസംബര്‍ 1 : കെ.പി. പവാര്‍ പുതിയഅഭിഭാഷകനായി ചുമതലയേറ്റു 
2009 ഡിസംബര്‍ 16 : 26/11 കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയായി
2009 ഡിസംബര്‍ 18: കസബ് കുറ്റം നിഷേധിച്ചു.

2010 മാര്‍ച്ച് 31 : കേസിന്റെ വിചാരണ കഴിഞ്ഞു, വിധി പറയുന്നത് മേയ് 3 ലേക്ക് മാറ്റി.
2010 മേയ് 3 : കസബ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കേസിലെ പ്രതികളായ സബൗദ്ദീന്‍ അഹമ്മദിനെയും ഫഹീം അന്‍സാരിയെയും കോടതി കുറ്റവിമുക്തരാക്കി.
2010 മേയ് 6 : വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചു

2011 ഫെബ്രുവരി 21 : കസബിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
2011 മാര്‍ച്ച് : ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കസബ് സുപ്രീം കോടതിക്ക് കത്തയച്ചു.
2011 ഒക്ടോബര്‍ 10 : കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു.
2011 ഒക്ടോബര്‍ 10 : തന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യണമെന്ന് കസബ് സുപ്രീം കോടതിയോട് അപേക്ഷിച്ചു. ദൈവത്തിനുവേണ്ടിയെന്നു പറഞ്ഞ് തന്നെ തീവ്രവാദികള്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെന്നും കസബ് കോടതിയെ അറിയിച്ചു.
2011 ഒക്ടോബര്‍ 18 : പ്രതികളെ വിട്ടയച്ചത് റദ്ദാക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍സ്വീകരിച്ചു.

2011 ജനുവരി 31 : തനിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് കസബ് കോടതിയെ അറിയിച്ചു. 
2012 ഫെബ്രുവരി 23 : പാകിസ്താനിലെ ഭീകരര്‍ കസബിനോടും കൂട്ടരോടും സംസാരിച്ചത് കോടതി കേട്ടു. സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
2012 ഏപ്രില്‍ 25 : രണ്ടരമാസം നീണ്ട മാരത്തോണ്‍ വിചാരണക്ക് അവസാനമായി.
2012 ആഗസ്ത് 29 : കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു രണ്ടുപ്രതികളെ കുറ്റവിമുക്തരായ നടപടിയും ശരിവച്ചു.

2012 ഒക്ടോബര്‍ 16 : കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് അപേക്ഷ അനുവദിക്കരുതെന്ന് രാഷ്ട്രപതിയോട് ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തു.
2012 നവംബര്‍ 5 : കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
2012 നവംബര്‍ 8 : ദയാഹര്‍ജി തള്ളിയ വിവരം മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചു.
2012 നവംബര്‍ 21 : പൂണെയിലെ യേര്‍വാഡ ജയിയില്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി.

courtesy-The Mathrubhumi

No comments: