Translate

Monday, December 12, 2011

STORY OF A LADY DIGS GRAVE FOR OTHERS-MUST READ

‎''ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല.

ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ വരും.

അല്‍പസമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ

കാണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും.

ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.''

(യോഹന്നാന്റെ സുവിശേഷം, പതിനാലാം അധ്യായം 18 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍)

മരിച്ചവരെ അനാഥരായി വിടാതെ അവര്‍ക്ക്‌ ആറടി മണ്ണൊരുക്കി കാത്തിരിക്കുകയാണ്‌ എറണാകുളം പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയുടെ കാവലാളായ ബേബിച്ചേച്ചി.

ലോകത്ത്‌ ഒരിടത്തും സെമിത്തേരിയുടെ കാവലാളായി ഒരു സ്‌ത്രീ ഉണ്ടാകാനിടയില്ല. മുപ്പത്തിയേഴുവര്‍ഷമായി ബേബിച്ചേച്ചി മഞ്ഞുമാതാ പള്ളിയിലെ സെമിത്തേരിയില്‍ കുഴിവെട്ടു തുടങ്ങിയിട്ട്‌. പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന പണി ബേബിച്ചേച്ചിക്ക്‌ ഉപജീവനമാര്‍ഗമാണ്‌. ഇതുവരെ എത്ര കുഴിവെട്ടിയിട്ടുണ്ടെന്നു ചോദിച്ചാല്‍ അമ്പത്തിനാലുകാരിയായ ബേബിച്ചേച്ചി ഒന്നാലോചിക്കും. ''ഏകദേശം പതിനയ്യായിരം കഴിഞ്ഞിട്ടുണ്ട്‌.''

ആകെയുള്ള മഞ്ഞുമാതാ പള്ളിയിലെ പത്തു സെന്റ്‌ സ്‌ഥലത്താണ്‌ ഇത്രയധികം കുഴികള്‍. ആ കുഴികളില്‍ പത്രോസും വര്‍ഗീസും ജോസഫും തോമസും മേരിയും സാറാമ്മയും ത്രേസ്യയും. അങ്ങനെ നാട്ടിലെ പല പരിചിതമുഖങ്ങളും അന്തിയുറങ്ങുന്നു.

പതിനേഴാം വയസിലാണ്‌ ആദ്യ കുഴി വെട്ടുന്നത്‌. പ്രതിഫലം ഏഴരരൂപ. ഒരാഴ്‌ച മുമ്പാണ്‌ കളത്തില്‍പറമ്പില്‍ ദേവസ്യ ഭാര്യ വിക്‌ടോറിയക്ക്‌ ബേബി ചേച്ചി അവസാനകുഴി വെട്ടിയത്‌. പ്രതിഫലം അഞ്ഞൂറുരൂപ. ഏഴരരൂപയില്‍നിന്ന്‌ അഞ്ഞൂറുരൂപയുടെ യാത്രയ്‌ക്കിടയില്‍ ബേബിച്ചേച്ചി മരണത്തിന്റെ പല മുഖങ്ങളും കണ്ടു, ജീവിതത്തിന്റെ നിസഹായാവസ്‌ഥകള്‍ തിരിച്ചറിഞ്ഞു, അനുഭവിച്ചു. ആരോടും പരാതി പറഞ്ഞില്ല. സ്‌ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവരും പുരുഷമേധാവിത്തത്തെ വെല്ലുവിളിക്കുന്നവരും പുരുഷന്മാര്‍പ്പോലും ഭയപ്പാടോടെ ചെയ്യുന്ന ഈ ജോലി അഭിമാനത്തോടെ നിറവേറ്റുന്ന നമ്മുടെ ബേബിച്ചേച്ചിയെ ഇതുവരെ കണ്ടിട്ടില്ല. അല്ലെങ്കിലും നമ്മുടെ സമുഹത്തില്‍നിന്ന്‌ ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കാനും കഴിയില്ലല്ലോ?...

മരണത്തിനു കുഴിവെട്ടി ജീവിതം

ഏകദേശം മുപ്പത്തിയേഴുവര്‍ഷം മുമ്പ്‌, മഞ്ഞുമാതാ പള്ളിയിലെ കുഴിവെട്ടുകാരിയായിരുന്ന അമ്മ കുഞ്ഞമ്മയെ സഹായിക്കാനാണ്‌ ബേബി സെമിത്തേരിയില്‍ എത്തിയിരുന്നത്‌.

ആദ്യദിവസം അമ്മ പഴയ ശവക്കുഴി തുറക്കുന്നതു കണ്ടപ്പോള്‍ ബേബിയെന്ന പാവാടക്കാരി പെണ്‍കുട്ടിയുടെ ഉള്ളം പിടച്ചു. കുഴിയില്‍ മണ്ണോടു പൂര്‍ണമായും അലിഞ്ഞുചേരാത്ത ചീഞ്ഞളിഞ്ഞ മനുഷ്യശരീ

രം. അതിന്റെ ദുര്‍ഗന്ധം. ചിതറിക്കിടക്കുന്ന അസ്‌ഥിക്കൂടങ്ങള്‍. ദ്രവിക്കാത്ത വസ്‌ത്രങ്ങള്‍. ഇഴഞ്ഞുവരുന്ന പാറ്റ, ഇരുതലമൂരി തുടങ്ങിയ ഇഴജന്തുക്കള്‍....

സെമിത്തേരിയിലെ ഭയക്കുന്ന കാഴ്‌ചയില്‍ ആ പതിനേഴുകാരി അമ്മയെ വിട്ടു വീട്ടിലേക്ക്‌ ഓടി. സെമിത്തേരിയിലെ കാഴ്‌ചകള്‍കണ്ട്‌ ഭയന്നുള്ള ആദ്യത്തെയും അവസാനത്തെയും ഓട്ടമായിരുന്നു അത്‌. ഒരു ആണ്‍കുട്ടിയുടെ മനസില്‍പോലും ഭയമുണരാന്‍ മതിയാകുന്ന കാഴ്‌ചകള്‍ ജീവിത പ്രാരാബ്‌ധങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ബേബിയെ പിന്നെ തളര്‍ത്തിയില്ല.

അമ്മയ്‌ക്കു വയ്യാതായതോടെ ബേബി പാരമ്പര്യം കൈയിലേല്‍പ്പിച്ച മണ്‍വെട്ടിയുമായി മഞ്ഞുമാതാ പള്ളിയുടെ സെമിത്തേരിയിലേക്കു നടന്നു. മഞ്ഞുള്ള പ്രഭാതങ്ങളോ വെയിലുള്ള ഉച്ചകളോ കരിയിലപോലും അനങ്ങാത്ത സന്ധ്യകളോ പിന്നെ ബേബിയെ അസ്വസ്‌ഥപ്പെടുത്തിയില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും. മരിച്ചാല്‍ ഓരോരുത്തരും ആറടി മണ്ണിന്റെ ജന്മികളാണ്‌. ആ ആറടിപോലും ആര്‍ക്കും സ്വന്തമല്ല. മാസങ്ങള്‍ കഴിയുംമുമ്പേ മുകളില്‍ മറ്റൊരു മരിച്ച മനുഷ്യശരീരമെത്തും. പിന്നെയും അതുതന്നെ ആവര്‍ത്തിക്കും. അവര്‍ക്കെല്ലാം സെമിത്തേരിയില്‍ അന്ത്യവിശ്രമംകൊള്ളാന്‍, ഏതു കുഴിയില്‍ അടക്കണമെന്നു മനക്കണക്കുകൂട്ടി ബേബി ചേച്ചി മണ്‍വെട്ടികൊണ്ട്‌ ആഞ്ഞുവെട്ടും. ആറടിമണ്ണിനു വേണ്ടതു മുക്കാല്‍ മണിക്കൂറിന്റെ അധ്വാനം.

''ജീവിക്കണമെങ്കില്‍ നമ്മള്‍ പലതും സഹിക്കണം''

ബേബിയുടെ ചെറുപ്പത്തിലേ അപ്പന്‍ ചവരോ മരിച്ചുപോയിരുന്നു. അമ്മയുടെ തണലിലായിരുന്നു പിന്നെ ബേബിയുടെ ജീവിതം. രോഗബാധിതയായ അമ്മ തന്റെ കാലശേഷം മകള്‍ക്കു ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നു തിരിച്ചറിഞ്ഞ്‌ പറഞ്ഞു. ''ബേബി മോളേ, ജീവിക്കണമെങ്കില്‍ നമ്മള്‍ പലതും സഹിക്കണം. പലതും കേട്ടില്ലെന്നു നടിക്കണം. ചിലതെല്ലാം കണ്ടില്ലെന്നും.''

അമ്മയുടെ ആ വാക്കുകളാണ്‌ ജീവിതയാത്രയിലെ ബേബിയുടെ എപ്പോഴത്തെയും വേദവാക്യം.

ചിലദിവസങ്ങളില്‍ നാലു കുഴികള്‍ വരെ ബേബി കുത്താറുണ്ട്‌. അന്നു വരുമാനംകൂടും. എന്നുകരുതി ഇടവകയില്‍ ഇന്ന്‌ ആരെങ്കിലും ഒന്നു മരിക്കണേ എന്നു പ്രാര്‍ഥിക്കാന്‍ കഴിയില്ലല്ലോ? അടുത്ത പള്ളികളിലെ സെമിത്തേരിയില്‍ കുഴിവെട്ടുന്നതു പുരുഷന്മാരാണ്‌. അവര്‍ക്കറിയാം ചില കുഴികള്‍ തുറന്നാല്‍ അതില്‍ മണ്ണോടുചേരാത്ത മൃതദേഹങ്ങള്‍ കാണുമെന്ന്‌. അപ്പോള്‍ അവര്‍ ബേബിയെ വിളിക്കും. ഉപജീവന മാര്‍ഗത്തിനുമപ്പുറമാണ്‌ ബേബിക്ക്‌ ഈ കുഴിവെട്ടലെന്ന്‌ അവര്‍ക്കറിയാം. അത്യപൂര്‍വമായ തന്റെ ജീവിതവേഷത്തിന്റെ നിയോഗം ബേബി തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൊബൈലുണ്ടെങ്കിലും മൊബൈലില്‍ വിളിച്ചു പറഞ്ഞാലൊന്നും ബേബി വരില്ല. മരിച്ചവരുടെ ഉറ്റവര്‍ നേരിട്ടു വീട്ടിലെത്തി വിവരമറിയിക്കണം. മരിച്ചശേഷമുള്ള അടിയന്തിരത്തിനും ചിലര്‍ വിളിക്കും. ചിലപ്പോള്‍ പോകും. ''എങ്കിലും ഇതുവരെ എന്റെ മരിച്ച ബന്ധുക്കള്‍ക്കായി ഞാന്‍ കുഴി കുത്തിയിട്ടില്ല. അതെനിക്കു വയ്യ. ചിലപ്പോള്‍ പുതിയൊരു കുഴിയെടുക്കുമ്പോള്‍ ആ കുഴിയില്‍ അടക്കം ചെയ്‌ത ബന്ധുമിത്രാദികളുടെ അസ്‌ഥിപഞ്‌ജരങ്ങള്‍ കാണാറുണ്ട്‌. അപ്പോള്‍ ഒരു നിമിഷമോര്‍ക്കും. അത്രയുമുള്ളൂ, ഓരോ മനുഷ്യന്റെയും കാര്യം.''

പരേതാത്മാക്കള്‍ പലവിധം

ഒരേപോലെ ആരും മരിക്കാറില്ലല്ലോ? മരണം പലര്‍ക്കും പല രീതിയില്‍, പല പ്രായത്തില്‍, പല സമയങ്ങളിലായിരിക്കും സംഭവിക്കുക. ഭൂമിയില്‍ കോടികളുടെ ഉടമയും ഉപജീവനത്തിനു മാര്‍ഗമില്ലാത്ത ദരിദ്രനും എല്ലാം ഒടുവിലെത്തുന്നത്‌ ആറടി മണ്ണിലേക്കാണ്‌. ''കത്തിക്കരിഞ്ഞവര്‍, തൂങ്ങിമരിച്ചവര്‍, അപകടമരണം സംഭവിച്ചവര്‍, രോഗബാധിതരായി മരിച്ചവര്‍, കുഞ്ഞുങ്ങള്‍, പ്രായംചെന്നു മരിക്കുന്നവര്‍ അങ്ങനെ പലതരത്തില്‍ ഇഹലോകവാസം വെടിയുന്നവര്‍ക്കായാണ്‌ കുഴിവെട്ടുന്നത്‌. എല്ലാവര്‍ക്കും ആറടി മണ്ണുതന്നെ അളവ്‌. കുഴിവെട്ടാന്‍ വിളിക്കാന്‍ വരുമ്പോള്‍ എല്ലാവരും ചേച്ചീന്ന്‌ സ്‌നേഹത്തോടെ വിളിക്കും. മാറിനിന്ന്‌ എന്താണ്‌ എന്നെ വിളിക്കുന്നതെന്നറിയില്ല. ഇപ്പോള്‍ ദ്രവിക്കാത്ത തരത്തിലുള്ള മഞ്ചപ്പെട്ടികളില്‍ അടക്കം ചെയ്യാറുണ്ട്‌. പോളിയെസ്‌റ്റര്‍ വസ്‌ത്രങ്ങള്‍ ധരിപ്പിക്കാറുണ്ട്‌. ചിലതെല്ലാം എംബാം ചെയ്‌തവയായിരിക്കും. അങ്ങനെവരുമ്പോള്‍ ജോലി അല്‍പം കാഠിന്യമുള്ളതാകും. ഇതെല്ലാം എനിക്കു ദൈവശുശ്രൂഷയുടെയും മരണശുശ്രൂഷയുടെയും ഭാഗംതന്നെയാണ്‌. അതിനാല്‍ ഈ ജോലി ചെയ്യുന്നതിന്‌ എനിക്കു യാതൊരു അഭിമാനക്കുറവുമില്ല.''

അതു പറയുമ്പോള്‍ മുഖത്ത്‌ ഒരുപാടു ജീവിതം കണ്ട ഭാവം.

''ഒരു ശവക്കുഴി വെട്ടുകാരിക്ക്‌ ആരാണ്‌ ജീവിതം തരിക?''

പള്ളിപ്പുറം മഞ്ഞുമാതാപള്ളിക്കു കീഴില്‍ പലരും ജനിക്കുകയും മരിക്കുകയും ചെയ്‌തു. കാലം ഒരുപാടു കടന്നുപ്പോയി. മറ്റെല്ലാ പെണ്‍കുട്ടികളെ പോലെ വര്‍ണസ്വപ്‌നങ്ങളുമായി ബേബിയെന്ന പതിനേഴുകാരി പാവടക്കാരി പെണ്‍കുട്ടി ഒരുപാടുവളര്‍ന്നു.

ബേബിചേച്ചിക്ക്‌ അപ്പോള്‍ നാല്‍പത്തിനാലു വയസ്‌ പ്രായം.... ''ഒരു ശവക്കുഴി വെട്ടുകാരിക്ക്‌ ആരാണു ജീവിതം തരിക?'' എന്ന ചിന്തകള്‍ ബേബിച്ചേച്ചിയെ നയിച്ചകാലം. അങ്ങനെയിരിക്കുന്ന സമയമാണ്‌ ഓച്ചന്തുരുത്തിലെ കയര്‍ സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന പുഷ്‌കിന്റെ മനസില്‍ ബേബിച്ചേച്ചി ഇടംപിടിച്ചത്‌. പ്രണയത്തിനു പ്രായമില്ലല്ലോ?...പുഷ്‌കിനാകട
്ടെ ഹിന്ദു സമുദായത്തില്‍പ്പെട്ടയാളും. പുഷ്‌കിന്‍ ചോദിച്ചു ''ഞാന്‍ നിനക്കൊരു ജീവിതം തരട്ടേ?''

നാടും പള്ളിയും അമ്പരന്നു. നാട്ടുകള്‍ മൂക്കത്തു കൈവച്ചു. ഒരു ക്രിസ്‌ത്യാനി സ്‌ത്രീയെ ഒരു അന്യമതക്കാരന്‍, അതും സെമിത്തേരിയുടെ കാവലാളെ...

''നല്ല മനുഷ്യന്‍. സാധാരണ ആണുങ്ങള്‍ക്കു തോന്നാത്തതു തോന്നിയല്ലോ. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പിന്നെ അദ്ദേഹം മതംമാറി പുഷ്‌കിന്‍ ആന്റണിയെന്ന പേരു സ്വീകരിച്ചത്‌. ഇപ്പോള്‍ അദ്ദേഹത്തിനു കാന്‍സറാണ്‌. ഓപ്പറേഷന്‍ കഴിഞ്ഞു വിശ്രമത്തിലാണ്‌. പലരും സഹായിച്ചതുകൊണ്ട്‌ ചികില്‍സാച്ചെലവും മറ്റും നടന്നു. ഇനിയും നല്ലൊരു തുക വേണം. സഹോദരിയുടെ മകളുടെ മകന്‍ ജോയല്‍ എല്ലാ പിന്തുണയുമായി കൂടെയുള്ളതാണ്‌ ഏക ആശ്രയം.''

ബേബി-പുഷ്‌കിന്‍ ദമ്പതികള്‍ക്കു കുട്ടികളില്ല. അന്നുമിന്നും പുഷ്‌കിന്റെ വീട്ടുകാരുടെ മനസിന്റെ പടിക്കുപുറത്താണ്‌ ഈ ദമ്പതികള്‍. കാന്‍സറാണെന്നറിഞ്ഞിട്ടും ആരും ഒന്നു തിരിഞ്ഞുനോക്കാത്തതില്‍ ബേബിക്കു സങ്കടമുണ്ട്‌.

മഞ്ഞുമാതാ പള്ളിക്ക്‌ 500 വര്‍ഷത്തെ ചരിത്രമുണ്ട്‌. ഡച്ചുകാരാണ്‌ ഈ പള്ളി പണികഴിപ്പിച്ചത്‌. ആ ചരിത്രത്തിന്റെ ഒപ്പമാണ്‌ ബേബിച്ചേച്ചിയുടേയും യാത്ര. മരിച്ച മനുഷ്യന്റെ ആത്മാവ്‌ സ്വര്‍ഗത്തിലോ നരകത്തിലോ പോകുന്നതെന്ന കാര്യം അവിടെ നില്‍ക്കട്ടെ....

ഒന്നു പറയാം. നമ്മള്‍ മണ്ണില്‍ ലയിക്കേണ്ടവരാണ്‌. മരിച്ചവരെ യാത്രയാക്കാന്‍ മഞ്ഞുമാതാ പള്ളിയിലെ മണികള്‍ മുഴങ്ങുന്നതിനു മുമ്പ്‌... പ്രാര്‍ഥന ഉയരുന്നതിനുമുമ്പ്‌... ആറടിമണ്ണിന്റെ കുഴിയുമായി ബേബിച്ചേച്ചി കാത്തിരിക്കുന്നുണ്ട്‌. മനുഷ്യര്‍ക്കു മണ്ണിലേക്കു മടങ്ങാന്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലമായി.

MAJIDA AL ROUMI SINGS 'SILENT NIGHT' IN ARABIC,FRENCH AND ENGLISH



Sunday, December 11, 2011

WELL DONE EXECUTIVE COMMITTEE-CSI NORTH KERALA DIOCESE.



We at CSIPASS,Puthiyara appreciate the Exe.Committee of our Diocese for the following historical decisions.

1.To constitute a committee to revise the Diocesan Constitution
2.To make needed arrangements for more co-signatories.
3.To appoint Mr.Jovet Francis as the Property Secretary cum Attorney.
4.For accepting the inquiry commission reports of Kalamassery,Elamkulam
and Calicut St.Mary's church issues and people friendly decisions based upon
the reports.
5.To stop the construction of Bishop's house till the report of the special inspection
committee comes.
6.To expel Mr.C.M.Babu(The removed CSI Malabar School Manager)from all the
elected posts.
7.To remove Rev.Immanuel Dosan from the Chairmanship of the Christ Church,
MUNNAR and to appoint Rev.Jacob Jebaraj as the new Chairman.

Friday, December 9, 2011

STAY ON SCHOOL APPOINTMENTS LIFTED BY tHE HON.HIGH COURT.


The interim stay order passed by the Hon.High court AGAINST THE SCHOOL APPOINTMENTS  OF CSI  MALABAR SCHOOL CORPORATE MANAGEMENT has been lifted(Case No-WP(C)28982/2011(S). This Public Interest Litigation suit was filed by one Mr.Sajan Mathew(own brother of the expelled manager Mr.C.M.Babu).He misled the Hon.Court by producing certain records which were handed over to him by the expelled manager(His own brother) and obtained the ex-parte stay. But by the Grace of God those records itself were more than enough to prove that Rev.Vinod Allen and Rev.Fen are innocents.We understand that the last executive committee has taken a decision to send this expelled manager  out from all elected posts and initiate criminal proceedings for cheating the people of NKD..

We congratulate The. Rev.Fenn(Diocesan Treasurer)and The.Rev.Vinod Allen(The Corporate Manager for All Schools in Malabar and Wayanad)for exposing the strangers who tried to mislead the Hon.High Court of Kerala and also made hardships to students,employees,parents and also to the poor candidates who are waiting for appointments in the management. 

We congratulate Adv.Kunhikrishnan Pulleri,the standing counsel of CSI Malabar schools corporate Management in the Hon.High Court of Kerala and Adv.Salil Narayanan who appeared for the teachers.


This verdict is an another hit to the people who try to sabotage the values of church democracy.


More details will be published in the least time.

Tuesday, December 6, 2011

മുല്ലപെരിയാര്‍.സി എസ് ഐ മധ്യകേരള മഹയിടവക തിരുവല്ല ജില്ല

മുല്ലപെരിയാര്‍...ഇത് ഞങ്ങളുടെ പ്രശ്നമാണ്..നമ്മുടെ ജനങ്ങളുടെ പ്രശ്നമാണ്
ലക്ഷകണക്കിന് ജനങ്ങളുടെ ജീവല്‍ പ്രശ്നമാണ്...ഇവിടെ ജാതിയോ മതമോ ഭേദമില്ല,
ഇന്ന് രാവിലെ തോലശ്ശേരിയില്‍ നിന്നും സി എസ് ഐ മധ്യകേരള മഹയിടവകയിലെ തിരുവല്ല ജില്ലയിലെ അച്ചന്മാരും പ്രവര്‍ത്തകരും ബെഥേല്‍ ആശ്രമത്തിലെ സിസ്റെരും ഉള്‍പ്പടെ ചപ്പാതിലേക്ക് യാത്രയായത്...
ജീവന് വേണ്ടി സമരപന്തലില്‍ ഉപവാസം നടത്തുന്ന സഹജീവികളോടുള്ള ഐക്യത പ്രഖ്യപിക്കനയിരുന്നു...ഉച്ചയോടെ സമരപന്തലില്‍ എത്തുകയും ബാനെരുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കി അവിടെ സമയം ചിലവഴിച്ചു. മഹായിടവക മുന്‍ ബിഷപ്പ് അഭിവന്ദ്യ തോമസ്‌ സാമുവേല്‍ തിരുമേനി ഐക്യ ധര്ട്യ പ്രഖ്യാപനം പന്തലില്‍ നടത്തുകയുണ്ടായി.
ജില്ല ചെയര്‍മാന്‍  സി വൈ തോമസ്‌ അച്ചന്‍, അച്ചന്‍ മാരായ സജി കെ സാം,അലക്സ്‌ പി ഊമ്മെന്‍,സോജി വി ജോണ്, ജോബി ആവനക്കാടന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കുകയുണ്ടായി.
സി എസ് ഐ മധ്യകേരള മഹായിടവക ജനകീയ പ്രശ്നഗളില്‍ എന്നും മുന്‍നിരയില്‍ ഉണ്ടാകും അതിനു തിരുവല്ല ജില്ല ഉത്തമോധഹരണം ആണ്.

തോമസ്‌ സാമുവേല്‍ തിരുമേനി ചപ്പത്തിലെ പന്തലില്‍ 

സജി കെ സാം അച്ചന്‍ ,സോജി അച്ചന്‍ സമര മുഖത്ത് 

കുറ്റൂരിന്റെ ശബ്ദവുമായി ആവനക്കാടന്‍ 


ചപ്പാത്തില്‍ തിരുവല്ല ജില്ല ഉയര്‍ത്തിയ ബന്നെര്‍ 


Monday, December 5, 2011

MULLAPERIYAR DISPUTE: CHURCH OF SOUTH INDIA’S RESPONSE (Released on Dec. 5, 2011)


MULLAPERIYAR DISPUTE: CHURCH OF SOUTH INDIA’S RESPONSE (Released on Dec. 5, 2011)

by Viji Varghese Eapen on Monday, December 5, 2011 at 7:17pm
The Church of South India, with more than 4 million people in 22 dioceses, of which 4 are in Kerala (South Kerala, Madhya Kerala, East Kerala & North Kerala) and 8 in Tamil Nadu (Coimbatore, Vellore, Trichy-Tanjore, Madras, Madurai-Ramnad, Tirunelvely, Thoothukudy–Nazareth & Kanyakumari), expresses her deep concern over the ongoing dispute over the Mullaperiyar Dam, located in Kerala, and controlled and operated by Tamil Nadu. The Church is worried over the reports by various agencies that the 116 year old dam would not withstand an earthquake above magnitude 6 on the Richter scale, the consequence of which would be seriously detrimental to the people both in Kerala and Tamil Nadu, though in varying magnitudes. 

The Church of South India, urges the Central Government to immediately intervene in the issue, pertaining both to the life and livelihood of the people. The Church also urges the political and religious leaders, along with the civil society and media, and especially the people of Kerala and Tamil Nadu to jointly find a common consensus to this sensitive issue which could be mutually agreed upon and which would be advantageous to the people of both the states.

The Church of South India, humbly requests the Supreme Court of India to expedite the legal process, considering the urgency and importance of the issue and pronounce the verdict immediately. The Church, in the meanwhile, requests the people, to remain immune to the differing reports, which may or may not be politically motivated, and to restrain and refrain from any unwarranted provocations both in Kerala and Tamil Nadu.

Moreover, taking into consideration the ecological effects of dams, the Church of South India suggests projects and initiatives in India that promote and build environmentally sustainable, small-scale, cost-effective and decentralized water and power systems that deliver to the needs. Efficient water management with zero environmental hazards should certainly be a long term objective which needs priority attention.

The Church of South India pledges her solidarity with all the people, irrespective of their regional identities and bindings, empathizing with their struggles, anxieties and fears over the reports and disputes.  The Church assures her prayers and hopes that, the Almighty would help us to evolve a decision, mutually agreeable and just and that peace would be instilled back in the minds and lives of our brothers and sisters, both in Kerala and Tamilnadu. 

Released by GENERAL SECRETARY, Church of South India Synod
&
DIRECTOR, Dept. of Ecumenical Relations and  Ecological Concerns                             

Friday, December 2, 2011

കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞു നില്‍ക്കുന്നു: മാര്‍ ക്രിസോസ്റ്റം

കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞു നില്‍ക്കുന്നു: മാര്‍ ക്രിസോസ്റ്റം
Posted on: 03-Dec-2011 12:36 AM
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ഹൈക്കോടതി ഇടപെട്ടതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയും മന്‍മോഹന്‍സിങ്ങും ഇടപെടുന്നില്ലെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ജനജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എണീറ്റുനടക്കാന്‍ പറ്റാത്ത എന്നേക്കാളും പ്രായമുള്ള ഡാമിന് ബലക്ഷയമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഡാമിന്റെ വിള്ളലിനെ ഭയപ്പെടുന്നില്ല. എന്നാല്‍ ഭൂമികുലുക്കത്തെ അതിജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. തമിഴ്സഹോദരങ്ങള്‍ക്ക് കൃഷിചെയ്യാന്‍ വെള്ളം നല്‍കണം. അതോടൊപ്പം കേരളത്തിലുള്ളവരുടെ ജീവനും സുരക്ഷയും പ്രധാനമാണ്. കൃഷി മതി, ആളുകളുടെ ജീവന്‍ പ്രശ്നമല്ല എന്ന നിലപാട് തെറ്റാണ്. ഈ മാസം പതിനഞ്ചിനകം പുതിയ ഡാമിന്റെ പണി തുടങ്ങണം. ഈ ആവശ്യത്തില്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയരക്ഷയ്ക്ക് പ്രതിരോധിക്കേണ്ട സാഹചര്യമാണ്. ഡാം തകര്‍ന്നാല്‍ ഏഴുസെക്കന്‍ഡിനുള്ളില്‍ 35 ലക്ഷം ആളുകളായിരിക്കും വെള്ളപ്പാച്ചിലിന്റെ ഇരയാകുക. എല്‍ഡിഎഫ് എട്ടിന് നടത്തുന്ന മനുഷ്യമതിലില്‍ ആംഗ്ലിക്കന്‍ സഭയും താനും അണിചേരും-ആര്‍ച്ച് ബിഷപ് പറഞ്ഞു. പരസ്പരസൗഹാര്‍ദം നിലനിര്‍ത്തി തമിഴ്ജനതയെ പുതിയ ഡാം നിര്‍മിക്കുന്നതിനായി ബോധവല്‍ക്കരിക്കണമെന്ന് സിഎസ്ഐ ബിഷപ് സാം മാത്യു പറഞ്ഞു. കാലപരിധികഴിഞ്ഞ ഡാം തകരില്ലെന്നുള്ള തമിഴ്നാടിന്റെ വാദം പ്രബുദ്ധകേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു. ഭീതിജനകമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നതെന്ന് കോട്ടയം പുത്തന്‍പള്ളി ഇമാം താഹാ മൗലവി പറഞ്ഞു. ഡാം പണിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാങ്കേതികകാര്യങ്ങളും അഭിപ്രായങ്ങളും പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറെന്ന വലിയ വിപത്തിനെ നേരിടാന്‍ വിഭാഗീയതയും പക്ഷഭേദങ്ങളും മറന്ന് ഒന്നിക്കണമെന്ന് സ്വാമി ധര്‍മചൈതന്യയതി പറഞ്ഞു. ഫാ. തോമസ് തറയില്‍ , ഫാ. സി ഒ ജോര്‍ജ്, അയ്യപ്പസേവാസംഘം പ്രസിഡന്റ് ദാസപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ജാഗ്രതാസദസ്സില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു