Translate

Monday, March 23, 2015

AIDED SCHOOL-TRANSFER NORMS

 CHAPTER XIV A 94 of KERALA EDUCATION RULES

(Transfer norms for Aided School teachers working under  Corporate Managements)

10. 25[Transfers:- Where more than one school is under the same Educational Agency, the Educational Agency may transfer any teacher from one school to another and in deciding on these transfers the principles followed in Government Schools shall be observed to the extent possible. 

The principles of transfer shall be as follows:-

 (1) The chief and for most criterion for transfer of Headmaster 26[ and teacher] shall be the SENIORITY.
 
 (2) Every Headmaster 27[and teacher] shall be allowed to exercise choice of 3 or more schools.

 (3) Exceptions to the seniority criterion shall be the Bare Minimum. Exception shall include close relatives of Jawans, Inter cast marriage, Physically handicapped, other grounds for special consideration, compassionate grounds, persons who have only one year of service left for retirement etc,

 (4) Cases coming under administrative interest shall include unsuitability, allegations of corruption, misuse of official position, disciplinary action, incompetence, and consistent poor performance. 

(5) Cases of deviation from the seniority norms shall be appealable before the Director of Public Instruction, who shall decide the case. 

(6) All exceptions to the general rule of seniority put together may not exceed 25% transfers. 

 (7) Mutual transfers on request shall not be entertained. 

 (8) The number of transfers shall be limited to twice or thrice a year] 

Sunday, March 8, 2015

ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ

കൈക്കുഞ്ഞുമായി ബസ്സില്‍ യാത്രചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥന ഇനി ഈ വൈദികന് സ്വന്തം
Posted on: 08 Mar 2015
ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ
പത്തനംതിട്ട: ബസ്സില്‍ കൈക്കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥനകള്‍ ഈ വൈദികനൊപ്പമുണ്ടാവും എന്നും. സംസ്ഥാനത്തെ ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും 2 സീറ്റുകള്‍ സംവരണംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍തീരുമാനം വരുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പത്തനംതിട്ട കുമ്പഴ കല്ലിച്ചേത്ത് വീട്ടില്‍ ഫാ. ജേക്കബ്ബിന് ഇതുധന്യനിമിഷം. ഒരുവര്‍ഷമായി അദ്ദേഹം ഇതിനുവേണ്ടി പരിശ്രമിക്കുന്നു. അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്ന ഞായറാഴ്ചയ്ക്ക് നാളുകള്‍ക്ക് മുമ്പാണ് ഇതിനുള്ള ഉത്തരവെത്തിയതെന്നത് ഇരട്ടിസന്തോഷം നല്‍കുന്നു.

അമ്മയും കുഞ്ഞും സമൂഹത്തിന്റെ ആദരവും പരിഗണനയും അര്‍ഹിക്കുന്നവരാണ്. യാത്ര ചെയ്യുമ്പോള്‍ ഉചിതമായ ഇരിപ്പിടം അവര്‍ക്കുറപ്പാക്കുക എന്നത് സംസ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഫാദര്‍ പറയുന്നു.

തന്റെ മുന്നില്‍കണ്ട അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിന് പിന്നില്‍. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടവരെ ഒരിക്കല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രചെയ്തപ്പോള്‍ കണ്ട കാഴ്ചയാണ് ഏറെ വേദനിപ്പിച്ചത്. ഒരു അമ്മയും മകളും അവരുടെ രണ്ടുകൊച്ചുകുട്ടികളും ബാഗുകളുമായി കയറി. നല്ല തിരക്കുള്ള ദിനം. ആരും സീറ്റൊഴിഞ്ഞ് നല്‍കിയില്ല. മുതിര്‍ന്ന സ്ത്രീ വേദനയോടെ സീറ്റ് ചോദിച്ചു. ആരും നല്‍കിയില്ല. ഫാദര്‍ പിന്നില്‍ നിന്നെത്തി അവരെ വിളിച്ച് തന്റെ സീറ്റൊഴിഞ്ഞു നല്‍കി.

അധികംവൈകാതെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് മുന്നില്‍ ഫാദര്‍ നിവേദനവുമാെയത്തി. 2014 ജൂണ്‍ 21ന് അമ്മയ്ക്കും കുഞ്ഞിനും സീറ്റ് അനുവദിച്ച് അദ്ദേഹം ഉത്തരവിട്ടു. ഈ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നിന്ന് ഉത്തരവായി കിട്ടാനായി പിന്നെ ശ്രമം. അതിനുള്ള ഘട്ടങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ ഉത്തരവ് വന്നു. സംസ്ഥാന വനിതാകമ്മീഷനും ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടിയും ഇതിന് പിന്തുണ നല്‍കി.

അന്ത്യാളന്‍കാവ് പള്ളിയിലെ വികാരിയായ ഫാ. ജേക്കബ്ബ് കുമ്പഴയിലെ കുടുംബവീട്ടില്‍ ഭാര്യ ബിന്‍സിക്കും അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍െക്കതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ വൈദികന്‍.

Wednesday, March 4, 2015

നന്മയുടെ കാവലാള്‍. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

രാഷ്ട്രീയരംഗത്തും സാമൂഹിക ചിന്തകളിലും ക്രിസ്തീയ ദര്‍ശനങ്ങളിലും സമഗ്ര സംഭാവന നല്‍കി നൈാന്‍ കോശി. വിശ്വാസിയായി തുടരുമ്പോഴും ഇടതുപക്ഷചിന്തകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കി. പാര്‍ടി ചിന്തകളോടൊപ്പം മനുഷ്യനന്മയ്ക്ക് പ്രഥമസ്ഥാനം നല്‍കിയ ആ പ്രതിഭയെ എങ്ങനെ മറക്കാനാകും. ലോക ക്രിസ്തീയതയ്ക്ക് എം എം തോമസ്, പൗലോസ് മാര്‍ പൗലോസ് തുടങ്ങിയവര്‍ക്കൊപ്പം നൈാന്‍ കോശി നല്‍കിയ സേവനം അവിസ്മരണീയം. വിവിധ സഭകളിലുള്‍പ്പെട്ടവര്‍ പരസ്പരവും മുഴുവന്‍ ജനങ്ങളുമായും ഒത്തുപ്രവര്‍ത്തിക്കുന്നതിനുള്ള വഴിത്താരയാണ് നൈാന്‍കോശിയെപോലുള്ളവര്‍ ഒരുക്കിയത്.
വ്യത്യസ്തത നിലനില്‍ക്കുമ്പോഴും ഐക്യം ബലപ്പെടുത്തുകയും ഒരുമ വളര്‍ത്തുകയുംചെയ്ത കൂട്ടായ്മയായിരുന്നു അത്. ക്രിസ്തുബന്ധം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലൂടെയാണ് ദൃഢമാവുകയെന്നും അതിലൂടെയേ നന്മ വളര്‍ത്താന്‍ കഴിയൂ എന്നുമുള്ള ദര്‍ശനം ഉയര്‍ത്തിയ നൈാന്‍കോശി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യയിലൂടെയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും വേദശാസ്ത്രത്തില്‍ ഊന്നിയുള്ള ദര്‍ശനങ്ങള്‍ പ്രായോഗികമാക്കി. ഇത് ആയിരക്കണക്കായ യുവജനങ്ങള്‍ക്ക്് പ്രചോദനമായി. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുമ്പോഴും നൈാന്‍ കോശി സമൂഹത്തിന്റെയാകെ നേതാവായി. ഐക്യത്തിന്റെയും വിശാലതയുടെയും സ്നേഹത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു അദ്ദേഹം. എന്റെ ക്രിസ്തീയ ശുശ്രൂഷയില്‍ സഹായവും ഉപദേശവും നല്‍കി നൈാന്‍ കോശി. നിലവിലെ ഘടനകളെ വെല്ലുവിളിക്കുന്നതും ചിന്തകളെ ചോദ്യം ചെയ്യുന്നതുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മുതല്‍കൂട്ടാണ്. ആ പോരാളി അവശേഷിപ്പിച്ച മാതൃക, ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ എന്ന് ആശിക്കുന്നു.

പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു

LATEST NEWS
  Mar 04, 2015
പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു
T- T T+
തിരുവനന്തപുരം: പ്രശസ്ത നയതന്ത്രവിദഗ്ധനും രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. നൈനാന്‍ കോശി (81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ഇന്നലെ വൈകിട്ട് ഏഴിനാണ് ശ്വാസതടസ്സം മൂലം അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷം സംസ്‌കാരം നടക്കും.

വിമോചന ദൈവശാസ്ത്രവക്താവുകൂടിയായിരുന്നു നൈനാന്‍ കോശി. 1999 ല്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷന്‍ ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ മുന്‍ ഡയറക്ടറായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ നൈനാന്‍ കോശി കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

വാര്‍ ഓണ്‍ ടെറര്‍, റി ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍,ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്‌കി നൂറ്റാണ്ടിന്റെ, മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

SPECIAL NEWS
  Mar 04, 2015
നൈനാന്‍ കോശി: ഒരു മുണ്ടിയപ്പിള്ളിക്കാരന്റെ യാത്രകള്‍....
കെ ആര്‍ പ്രഹ്ലാദന്‍
T- T T+
എല്ലാറ്റിനും മീതെ മനുഷ്യന്റെ വിമോചനം സ്വപ്‌നം കണ്ട ജീവിതം. അതാണ് നൈനാന്‍ കോശിയുടെ ഒറ്റ വരിയിലെ വിശേഷണം. അദ്ദേഹത്തിന്റെ നയതന്ത്രപ്രവര്‍ത്തനവും ആത്മീയ വേഷവും രാഷ്ട്രീയവും മനുഷ്യകേന്ദ്രീകൃതമായിരുന്നു. ജനപക്ഷം എന്ന വാക്ക് ഏറെ ചര്‍ച്ച ചെയ്യും മുമ്പേ അദ്ദേഹം മതത്തിലും രാഷ്ട്രീയത്തിലും നയതന്ത്രത്തിലും മനുഷ്യനെ പ്രധാനബിംബമായി സ്ഥാപിച്ചു, അവന് വേണ്ടി വാദിച്ചു.

മതമല്ല മനുഷ്യമോചനമാണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്രിസ്തീയ ജീവിതത്തിന്റെ വഴിയോരങ്ങളില്‍ വീണുപോയവരെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് അദ്ദേഹത്തിനൊപ്പം ഏറെ നാള്‍ പ്രവര്‍ത്തിച്ച ഡോ. ജോര്‍ജ്ജ് കെ അലക്‌സ് ഓര്‍മ്മിക്കുന്നു. മതം കെട്ടുകാഴ്ചകള്‍ അല്ലെന്നും കണ്ണീരണിഞ്ഞവരുടെ ജീവിതവും വിമോചനവുമാണ് അത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചു. യഥാര്‍ഥ ക്രിസ്തുലക്ഷ്യം ഏഴകളില്‍ ഏഴകളായ മനുഷ്യരുടെ ഉന്നമനം ആയിരുന്നു എന്നദ്ദേഹം എഴുതി.

ഈ വഴിയിലുള്ള അദ്ദേഹത്തിന്റെ യാത്രയിലാണ് ക്രിസ്തുമതത്തിലെ ജാതീയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദളിത് ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അത് എത്തിക്കാനും പരിശ്രമിച്ചു. ആഗോളതലത്തില്‍ തന്നെ മതത്തിലെ അവശരുടെ വിഷയങ്ങള്‍ മേധാവികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി.

പത്തനംതിട്ടയിലെ മുണ്ടിയപ്പിള്ളി സ്വദേശിയായ നൈനാന്‍ കോശി സ്റ്റുഡന്റ് ക്രിസ്റ്റിയന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നേറിയത്. അതിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. കുറേക്കാലം മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജില്‍ അധ്യാപകനായിരുന്നു. പക്ഷേ കേരളത്തിന്റെ അതിരുകളില്‍ ഒതുങ്ങാതെ അദ്ദേഹം അന്താരാഷ്ട്രസമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചും ചിന്തിച്ചു. മതവും രാഷ്ട്രീയവും മനുഷ്യനെ ചിന്തിക്കാതെ നീങ്ങുന്നതില്‍ വ്യാകലപ്പെട്ടു. ആണവായുധങ്ങള്‍ അധികാരത്തിന്റെ ചിഹ്നമായി കൊണ്ടാടിയപ്പോള്‍ അതിന്റെ അപകടങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു.

ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സമാധാന നിരീക്ഷകനായി അദ്ദേഹം അവരോധിക്കപ്പെട്ടു. ആണവതര്‍ക്കം തീര്‍ക്കലായിരുന്നു അജണ്ട്. ലോകസമാധാനത്തിന്റെ ചര്‍ച്ചാവേദികളില്‍ അദ്ദേഹം ആയുധമല്ല , അത് കൊണ്ട് മുറിവേല്‍ക്കുന്ന മനുഷ്യനാണ് കേന്ദ്രബിന്ദുവെന്ന് ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്രപഠനവിഭാഗത്തിന്റെ മേധാവിയായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

കേരളത്തിന്റെ രാഷ്്ട്രീയമണ്ഡലത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രതിഫലിച്ചു. ഇടത് പക്ഷത്തെ മതാതീത ആത്മീയതയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മീയതയും കമ്മ്യൂണിസവും ചിന്തിക്കേണ്ടത് ഒരേ ആളുകളുടെ വിഷയമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഡോ. പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ള പുരോഹിതന്‍മാരുടെ വേറിട്ട ചിന്തകളില്‍ ഒരു ധാരയായി ഡോ. കോശിയും നടന്നു. ക്രിസ്തീയ ചിന്തകര്‍ക്ക് കമ്മ്യൂണിസം അന്യമല്ലന്ന് അദ്ദേഹം പഠിപ്പിച്ചു. മാവേലിക്കര മണ്ഡലത്തില്‍ 1999ല്‍ അദ്ദേഹം ഇടത് സ്ഥാനാര്‍ഥിയായി എത്തിയത് യാദൃശ്ചികമല്ല.

ദളിതരും പാവപ്പെട്ടവരുമായ ആളുകളുടെ ജീവിതസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും അന്താരാഷ്ട്രവേദിയില്‍ യുദ്ധമില്ലാത്ത കാലം സ്വപ്‌നം കാണുന്നതും ഇടത്പക്ഷത്തിന്റെയും ക്രിസ്ത്യാനിറ്റിയുടെയും പൊതു ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് ബൈബിളും ദാസ് ക്യാപിറ്റലും അദ്ദേഹം ഒരേ പോലെ ഉദ്ധരിച്ചു. ആണവനിരോധന കരാര്‍ എല്ലാ പഴുതുകളും തീര്‍ത്ത് സഫലമാക്കുന്നതാണ് അദ്ദേഹം എന്നും സ്വപ്‌നം കണ്ടത്. 

crtsy-The Mathrubhumi

Saturday, January 3, 2015

Who has written the National Pledge.A history

ഇതും ഒരു ചരിത്രം .............
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .
പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല .
1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.
യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..
അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..
വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും എന്‍ടെ സഹോദരീ സഹോദരന്‍മാരാണ്.....

Courtesy-Mr.Christofer Vaddy.....
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും എന്‍ടെ സഹോദരീ സഹോദരന്‍മാരാണ്..........

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

Courtesy=Mr.Christopher Vaady.