മുന്‍മന്ത്രി എ സുജനപാല്‍ അന്തരിച്ചു
Posted on: 23-Jun-2011 09:51 AM
കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ സുജനപാല്‍ അന്തരിച്ചു.62 വയസായിരുന്നു.അര്‍ബുദബാധയെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടിന് കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍ . മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 വരെ ഗോപാലപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.ഡിസിസി ഓഫീസിലും ടൗണ്‍ഹാളിലും പൊരുദര്‍ശനമുണ്ടാവും.1996ല്‍ കോഴിക്കോട് ഒന്നില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സുജനപാല്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭയിലെ വനം-പരിസ്ഥിതിമന്ത്രിയായിരുന്നു. രണ്ടുപ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രമുഖഎഴുത്തുകാരനും പുസ്തകപ്രേമിയുമാണ്. സ്വാതന്ത്ര്യസമരസേനാനി അയ്യത്താന്‍ ബാലഗോപാലന്റെയും ആനന്ദലക്ഷ്മിയുടെയും മകനാണ്.ഭാര്യ:ജയശ്രീ,രണ്ടു മക്കളുുണ്ട്്. ിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സുജനപാല്‍ കെഎസ്യു,യൂത്ത്കോണ്‍ഗ്രസ് ഭാരവാഹി,കെപിസിസി ജനറല്‍സെക്രട്ടറി,ട്രഷറര്‍ ,കലിക്കറ്റ് സര്‍വ്വകലാശാല സെനറ്റംഗം,സിന്‍ഡിക്കേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കോണ്‍ഗ്രസിന്റെ സാംസ്കാരികസംഘടനകളുടെ ചുമതലക്കാരനായിരുന്നു.നിരവധി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി."മരണംകാത്തുകിടക്കുന്ന കണ്ടല്‍കാടുകള്‍ ,"പൊരുതുന്ന പാലസ്തീന്‍"ബര്‍ലിന്‍ മതിലുകള്‍"മൂന്നാംലോകം","ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍" എന്നീഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്്. ചിത്രകാരനും സഞ്ചാരിയുമായിരുന്നു.കോഴിക്കോട്ട് ചിത്രപ്രദര്‍ശനം നടത്തി. കണ്ടല്‍കാട് സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനവും പരിസ്ഥിതി-പ്രകൃതിസംരക്ഷണപരിപാടികളും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. രാഷ്ട്രീയത്തിനതീതമായി സൗഹൃദവും അടുപ്പവും സൂക്ഷിച്ചിരുന്ന സുജനപാല്‍ തന്റെ പ്രവര്‍ത്തനരംഗത്ത് ആദ്യാവസാനം ആ മാതൃക തുടര്‍ന്നു
He was a close friend of all the members in CSI Puthiyara Church.Calicut.He was a well wisher of the 'BASEL MISSION COMMUNITY'.
He has done his best to help us in our crisis.
He gave due respect to the Holy Bible and Christianity.We the members at csipass salute him.Our condolence.May his soul rest in peace.
csipass workers,puthiyara.
1 comment:
His father Mr.A.Balagopal was a great friend of basel mision members.
Post a Comment