Translate

Saturday, March 24, 2012

Good News to Kerala CSI Churches





Good News to Kerala CSI Churches
Looking For CSI CANDIDATES FOR IAS, IPS ENTRANCE EXAM
PLEASE ANNOUNCE IN CHURCHES
All Kerala Bishops, Pastors and Lay Leaders,
Respected Bishops, Pastors and Lay Leaders in Kerala,
Greetings from CSI Synod Diaconal Concerns!
Synod Diaconal Concerns is conducting the above program for the second year running. This year we have added Orientation and Motivational Lectures by IAS Officers followed by Screening Test.
Who are eligible: Young men and women age group of a) General 21 to 30, b) OBC 21-33 and c) SC 21-35 with Graduate Degree & high fluency in Spoken English
You will be happy to know that we are organizing for CSI youth in Kerala Screening Tests in at the following venue-
VENUE:Orientation cum Screening Test : CMS Hr. Sec. School, Trichur
Date: 11th April 2012 (Wednesday)
Time: 3.00 pm to 5.00 pm
Important Note: Candidates who secure 80% and more in the above Screening Test shall qualify for the National Screening Test in Delhi during April 2012. Candidates who qualify in the Delhi entrance are provided free coaching (best in Delhi) and free accommodation for 20 months. The candidates also shall qualify for the second sitting if necessary for UPSC exams.
•This program is jointly sponsored by Synod Diaconal Concerns and Inter Faith Coalition for Peace, New Delhi.
•For Details Contact: Rev Dr R Daniel Premkumar, Director, CSI Diaconal Concerns, Ph. 044-2852 0864 (D) / 1566 /4166 Fax 91-44-28516358
Email: dmcsi@vsnl.com / dmcsid@eth.net / diakoniacsi@gmail.com Note: Candidates shall bear their own travel, food etc
Grace and peace,
Yours in Christ,
Rev Dr R Daniel Premkumar
Director, CSI Synod Diaconal Concerns
Rev Dr.R. DANIEL PREMKUMAR
Director.
CSI DIACONAL CONCERNS
CSI SYNOD
#5 Whites Road, Royapettah
Chennai 600 014
Ph: +91 44 28520864,28521566,28524166
Mobile: 08939920675 Fax: +91 44 28516358
Email : dmcsi@vsnl.com / dmcsid@eth.net / diakoniacsi@gmail.com


COURTESY-fb

Thursday, March 22, 2012

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്‍ട്രന്‍സ് മെയ് 18ന് .




Posted on: 22-Mar-2012 02:25 PM
വെല്ലൂര്‍ : ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ മെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 18ന് എന്‍ട്രന്‍സ് നടക്കും.
Bangalore, Calicut, Chennai, Delhi, Ernakulam, Guwahati, Hyderabad, Kolkatta, Kottayam, Lucknow, Madurai, Mumbai, Puducherry, Salem, Thiruvananthapuram, Vellore, Vijayawada & Penang (Malaysia)  എന്നീ നഗരങ്ങളില്‍ പരീക്ഷയെഴുതാനാവും.
MBBS, BSc in Nursing and Allied Health Services Degree Courses (Group A) and Diploma in Nursing, AHS Diploma Course & Analytical Clinical Pharmacology and MSc & DCPC courses (Group B)  എന്നീ കോഴ്സുകളിലേക്കാണ് എന്‍ട്രന്‍സിലൂടെ പ്രവേശനം നടത്തുന്നത്. എന്‍ട്രന്‍സ്, പ്രാക്റ്റിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നീ ക്രമത്തിലാണ് പ്രവേശനം നടക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയുടെ മാതൃകയും ബ്രൗഷറും http://home.cmcvellore.ac.in/admissions/admin.htm എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും. ബ്രൗഷറുകള്‍ http://home.cmcvellore.ac.in/admissions/SumAdd/pdf/UG%20BULLETIN%202012.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. ഡിഡിയായി 850 രൂപ അയക്കണം.
തെരഞ്ഞെടുക്കപ്പെട്ട ഹെഡ്പോസ്റ്റ് ഓഫീസുകളിലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. അപേക്ഷ ഫോം തപാലില്‍ ലഭിക്കുന്നതിന് ‘CMC Vellore Association എന്നപേരില്‍ ഡിഡി അയക്കുകയോ, ഐസിഐസിഐ ബാങ്ക് ശാഖകളില്‍ നിന്ന് FC-CMC-V ചലാന്‍ വഴിയും അടയ്ക്കാനാവും. അപേക്ഷകള്‍ തപാലില്‍ ലഭിക്കുന്നതിനായി അപേക്ഷയോടൊപ്പം ഡിഡിയും ചേര്‍ത്ത് ‘The Office of the Registrar, CMC, Thorapadi PO, Vellore-632 002’ (Phone +91 (416) 2284255) എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷകള്‍ ഓണ്‍ലൈനായി  http://home.cmcvellore.ac.in/admissions/admin.htm  എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാനാവും. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 16. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 800 രൂപ അപേക്ഷ ഫീസായി നല്‍കണം. രജിസ്ട്രേഷന്‍ ഫീസിനെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് http://home.cmcvellore.ac.in/admissions/admin.htm   എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Tuesday, March 20, 2012

Bishop Paulose Mar Paulose Memorial Lecture





Bishop Dr. Paulose Mar Paulose’s 14th death anniversary will be observed with a public meeting and a memorial lecture by Dr. Binayak Sen, noted humanist and activist in Thrissur Sahitya Academy hall on 20th March, 2012.

  (please click on  pages to zoom and read)

"നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം"



                (14 TH DEATH ANNIVERSARY OF BISHOP PAULOSE MAR PAULOSE)

തൃശൂര്‍ : 1982ല്‍ തൃശൂരിലെ ചുമട്ടുതൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ട് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടം. കൂടിയാലോചനകളും ചര്‍ച്ചകളും കേസുകളും ഒരു ഭാഗത്ത് തുടരുമ്പോള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ വ്യാപാരികള്‍ . മന്ത്രിതലത്തിലടക്കം നടന്ന ചര്‍ച്ചകള്‍ വിജയം കണ്ടില്ല. നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലായതിനാല്‍ ചുമട്ടുതൊഴിലാളിസമരം സര്‍ക്കാര്‍വിരുദ്ധമാക്കാനായിരുന്നു വലതുപക്ഷ ശക്തികളുടെ നീക്കം. ഒടുവില്‍ പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് കടന്നപ്പോള്‍ നാടിനോടുള്ള പ്രതിബദ്ധതയുടെ ആള്‍രൂപമായി ആ വിശുദ്ധ വസ്ത്രധാരി ഇറങ്ങിവന്നു. തൊഴിലാളികളുടെയും വ്യാപാരികളുടെയും സംഘര്‍ഷത്തിന്റെ തെരുവിലേക്ക്. കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പായിരുന്ന ഡോ. പൗലോസ് മാര്‍ പൗലോസ്. അദ്ദേഹം ഇരുകൂട്ടരെയും സര്‍ക്കാരിനെയും ചര്‍ച്ചയ്ക്ക് തന്റെ അരമനയിലേക്ക് വിളിച്ചു. തൊഴില്‍മന്ത്രിയടക്കം പങ്കെടുത്ത ആ ചര്‍ച്ച വിജയമായി. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിവര്‍ധന നല്‍കാന്‍ തൊഴിലുടമകള്‍തയ്യാറായി. ചരിത്രത്തിലാദ്യമായി ഒരു സഭയുടെ അരമന തൊഴില്‍സമരത്തിന് അനുരഞ്ജനവേദിയായപ്പോള്‍ വിമോചന ദൈവശാസ്ത്രത്തിന്റെ ശക്തനായ വക്താവിന് അതിന്റേതായ ന്യായീകരണമുണ്ടായിരുന്നു. നാട് കത്തിയെരിയാന്‍ സാധ്യതയുള്ള ഘട്ടത്തില്‍ , ചൂഷണത്തിന്റെ ശക്തികള്‍ സമൂഹത്തിനാകെ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരം എന്ന ചോദ്യമാണ് വിമര്‍ശകര്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തിയത്. അനീതിക്കെതിരായ പ്രതിരോധത്തിന്റെ ചാട്ടവാറായി അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പേരും "നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം" എന്നുതന്നെയാണ്. അത് തൃശൂരില്‍ പ്രകാശനം ചെയ്തത് ഇ എം എസും. "സ്വാതന്ത്ര്യമാണ് ദൈവം", "ചെറുത്തു നില്‍പ്പിന്റെ സംസ്കാരം" എന്നീ ഗ്രന്ഥങ്ങളും മാര്‍ പൗലോസിനെ മറ്റു വൈദിക ശ്രേഷ്ഠരില്‍നിന്ന് എങ്ങനെ വേര്‍തിരിച്ചു നിര്‍ത്തുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. അതോടൊപ്പം ക്രിസ്തുവിശ്വാസിയായ ഒരു പുരോഹിതശ്രേഷ്ഠന്റെ വര്‍ഗവീക്ഷണം ആരോടൊപ്പമെന്ന് കാട്ടിത്തരുന്നു ആ ജീവിതവും ദര്‍ശനവും. പൗലോസ് മാര്‍ പൗലോസിന്റ ദീപ്തസ്മരണയ്ക്ക് ഇത് പതിനാലാണ്ട്. ഇതോടനുബന്ധിച്ച് തൃശൂരില്‍ ചൊവ്വാഴ്ച അനുസ്മരണ സമ്മേളനം ചേരും. ചുമട്ടുതൊഴിലാളി സമരത്തിലെ ഇടപെടല്‍ മാര്‍ പൗലോസിന്റെ സാമൂഹ്യപ്രവര്‍ത്തനരംഗത്തെ ഏടുകളില്‍ ഒന്നു മാത്രം. അമേരിക്കയില്‍നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി 1976ല്‍ നാട്ടിലെത്തിയപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥയാണ്. നാടിനെ ഏകാധിപത്യത്തിന്റെ തടവറയാക്കി പൗരാവകാശങ്ങള്‍ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് നിര്‍ഭയനായി അഭിപ്രായരൂപീകരണത്തിന് കേരളമാകെ ഓടിനടക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഇടതുപക്ഷക്കാരോടൊപ്പം ഭരണകൂടത്തിനെതിരായി നിലകൊള്ളുന്നുവെന്ന പേരില്‍ ഒരു ഘട്ടത്തില്‍ ബിഷപ് അറസ്റ്റ് ചെയ്യപ്പെടുമെന്നുവരെ അഭ്യൂഹമുയര്‍ന്നു. എന്നാല്‍ , അത് സൃഷ്ടിക്കുന്ന വിപത്ത് ഭയപ്പെട്ട് കോണ്‍ഗ്രസ് ഭരണാധികാരികള്‍ പിന്തിരിഞ്ഞു. പിന്നീട് എണ്ണമറ്റ വേദികളില്‍ , സമരമുഖങ്ങളില്‍ , പൊരുതുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം ഈ വിശ്വാസിവര്യനുമുണ്ടായി. 1998 മാര്‍ച്ച് 24ന് 57-ാം വയസ്സില്‍ ചെന്നൈയില്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്. വിയറ്റ്നാമില്‍നിന്ന് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ അമേരിക്കന്‍ പഠനകാലത്ത് തന്റെ ദെവശാസ്ത്ര വിചിന്തനങ്ങള്‍ക്ക് വഴിത്തിരിവായതായി മാര്‍ പൗലോസ് രേഖപ്പെടുത്തുന്നു. ഡോക്ടറേറ്റ് വിഷയത്തിന് ആധാരമായ മാര്‍ക്സിന്റെ ഹ്യൂമനിസവും ജര്‍മന്‍ ദെവശാസ്ത്രജ്ഞന്‍ ബോണ്‍ഹോഫറുടെ മതപരിവേഷമില്ലാത്ത ക്രിസ്തീയതയും തന്നെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇ എം എസ് മാര്‍ പൗലോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ബിഷപ് പൗലോസ് മാര്‍ പൗലോസിന്റെ ദര്‍ശനം ശുദ്ധ ക്രിസ്തീയതയാണ്, കമ്യൂണിസമല്ല. എന്നാല്‍ , ശുദ്ധ ക്രിസ്തീയതയും കമ്യൂണിസവും ചേര്‍ന്ന് ജനങ്ങളെ സേവിക്കാനുള്ള ദര്‍ശനമാണ് അത്". ജനതാല്‍പ്പര്യത്തേക്കാളുപരി കോര്‍പറേറ്റ് ശക്തികളുടെ ലാഭവെറിക്ക് ഭരണകൂടം കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യത്തില്‍ "നിശബ്ദരായിക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരം" എന്ന ദര്‍ശനത്തിന് പ്രസക്തി ഏറിയിട്ടുണ്ടെന്ന് മാര്‍ പൗലോസ് ട്രസ്റ്റ് സെക്രട്ടറി ബിഷപ് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് പറഞ്ഞു.



Sunday, March 18, 2012

'കോഴിക്കോടിനെക്കുറിച്ച് അറിയാന്‍ കൂടുതല്‍ താത്‌പര്യം വിദേശികള്‍ക്ക്'





കോഴിക്കോടിന്റെ ചരിത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വിദേശികള്‍ പ്രകടിപ്പിക്കുന്ന താത്പര്യംപോലും നാം കാണിക്കുന്നില്ലെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന ഡോ. കെ. ഗോപാലന്‍കുട്ടിക്ക് കോഴിക്കോട്ടെ സുഹൃദ്‌സംഘം നല്‍കിയ യാത്രയയപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കോഴിക്കോടിന്റെ സമ്പന്നമായ ചരിത്രപൈതൃകത്തെക്കുറിച്ച് പഠിക്കാന്‍ നിരവധി ഗവേഷകര്‍ എത്തുന്നു. തദ്ദേശീയര്‍ക്ക് ഇക്കാര്യത്തില്‍ ഒരുത്സാഹവും കാണുക്കില്ല. 15-ാംനൂറ്റാണ്ടില്‍ ചൈനീസ് കച്ചവടസംഘത്തലവന്‍ ചെങ്‌ഹോ ഒന്നിലേറെ തവണ കോഴിക്കോട്ട് വന്നിട്ടുണ്ട്.
ഈ സംഘത്തിലുണ്ടായിരുന്ന മാഹ്വാന്‍ എന്ന ദ്വിഭാഷി തന്റെ യാത്രാവിവരണത്തില്‍ കോഴിക്കോടിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കോഴിക്കോടിനെ 'സത്യത്തിന്റെ നഗരം' എന്നാണ് മാഹ്വാന്‍ വിശേഷിപ്പിച്ചത്-അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഗോപാലന്‍കുട്ടി, പ്രൊഫ. ഗ്ലാഡിസ് ഐസക്ക്, പ്രൊഫ. ഡി. ദാമോദരന്‍ നമ്പൂതിരി, ഡോ. കെ.എന്‍. ഗണേഷ്, ഡോ. വിജയലക്ഷ്മി, ഡോ. പ്രിയദര്‍ശിനി, ഡോ. ലൈന, എ.എം. ഷിനാസ്, പ്രൊഫ. പി. പത്മനാഭന്‍, പ്രൊഫ. ക്രിസ്തകുമാര്‍ നിക്കോളാസ്, പ്രൊഫ. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. ജി.ആര്‍. അനില്‍ സ്വാഗതവും പ്രൊഫ. വാസു തില്ലേരി നന്ദിയും പറഞ്ഞു.


DR.K.GOPALAN KUTTY was working with
MALABAR CHRISTIAN COLLEGE,CALICUT.
He was deputed to the Department of History
by  the University of Calicut.

Our Love and best wishes,
csipass workers,puthiyara.

courtesy:-The Mathrubhumi.