എന്‍ഡോസള്‍ഫാന്‍ വില്‍പന : കേന്ദ്രത്തിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി:
കേരളം, കര്‍ണാടക എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍
വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറ്റുമതി
ചെയ്യുന്നത് പൂര്‍ണമായും പ്രായോഗികമല്ലെന്നും ഉപയോഗകാലാവധി കഴിയാത്ത
എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുമതിക്കാമെന്നാണ് കേന്ദ്രനിലപാട്.
കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.
ഇതിനിടെയാണ് ഈ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നതിന് എതിര്‍പ്പുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി നേരത്ത നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്.
മെക്‌സിക്കോ, അര്‍ജന്റീന, ഗ്വാട്ടിമാല, ഇക്വഡോര്‍, ഉറുഗ്വായ്, മൊസാംബിക്, സുഡാന്‍, ഉഗാണ്ട, സാംബിയ, പാകിസ്താന്‍, ചൈന, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് വിദഗ്ധസമിതി നേരത്തെ നിര്‍ദ്ദേശിച്ചത്.

courstesy-The Deshabhimani and The Mathrubhumi