ബിഷപ് ഡോ. മൈക്കിൾ ജോണ്‍ വിട പറയുമ്പോൾ ഒരു ജനതയുടെ സ്വാഭിമാന പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത് . ദളിതരുടേയും ആദിവാസികളുടെയും മതാരോഹണ ഭൂമികയിലാണ് ബിഷപ് ജോണിന്റെ ജീവിതം വായിക്കപ്പെടെണ്ടത് . ശ്രി. ജോസ് പീറ്റർ 'കലഹിക്കുന്ന ചരിത്ര'ത്തിലൂടെ (മലയരയരുടെ മതപരിവർത്തന ചരിത്രം) വെളിപ്പെടുത്തിയത് ഈ ചരിത്ര സന്ദർഭങ്ങളെ ആയിരുന്നു. ദീർഘ വീഷണവും ധിഷണയും ഒത്തു ചേർന്ന ബിഷപ് സമകാലീക സഭയ്ക്ക് ഒരു പാഠപുസ്തകം ആകേണ്ടതാണ് . സി. എസ് . ഐ സഭയിൽ ദലിതർ അവകാശ പോരാട്ടങ്ങൾ നടത്തിയിരുന്ന അതേ കാലഘട്ടത്തിൽ ആദിവാസി ജനതയ്ക്ക് വേണ്ടി സ്വന്തം ഡയോസിസ് എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നിതാന്ത പരിശ്രമം നടത്തിയിരുന്നു മൈക്കിൾ ജോണച്ചൻ. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഫലവത്തായത് 1983ലാണ് . കോട്ടയം മേലുകാവ് കേന്ദ്രീകരിച്ചു ആദിവാസികൾക്ക് വേണ്ടി ഒരു ഡയോസിസ് രൂപം കൊള്ളുകയും 1984 ൽ അദ്ദേഹം അതിന്റെ സ്ഥാപക ബിഷപ് ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഒരു സമുദായം എന്ന നിലയിൽ കരുത്താർജ്ജിക്കുന്ന ഒരു ജനതയെയാണ് പിന്നീട് കേരളം കാണുന്നത് . സുറിയാനി ആധിപത്യം പുലരുന്ന മധ്യകേരള മഹായിടവകയിലെ "രക്ഷക ജനാധിപത്യത്തിൽ" നിന്നും സ്വാഭിമാനത്തിന്റെയും സ്വയം പ്രതിനിധാനത്തിന്റെയും സ്വന്തം ഇടത്തെ / ആദിവാസി ഇടത്തെ സൃഷ്ട്ടിച്ച ഇടയൻ ആയിരുന്നു ബിഷപ്പ് മൈക്കിൾ ജോണ്‍. വ്യക്തിപരമായി, മഹാനായ ഒരു കുടുംബ സുഹൃത്തിനെ കൂടിയാണ് നഷ്ട്ടപ്പെടുന്നത് .
സന്തോഷ് ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ് നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "
സന്തോഷ് ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ് നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "