ആനിമേഷന്‍ രൂപത്തില്‍ "ഭൂമിയുടെ അവകാശികള്‍"
Posted on: 22-Nov-2011 12:05 AM
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികള്‍" ഇനി ആനിമേഷന്‍ സിഡി രൂപത്തില്‍ . ബിഇഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെയും സ്കൂള്‍ ലൈബ്രറി കൗണ്‍സിലിന്റെയും ബിറ്റ്വീന്‍ ആനിമേഷന്‍സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാഹിത്യകാരന്‍ യു കെ കുമാരന്‍ സിഡി പ്രകാശനം ചെയ്തു. ബഷീറും ഫാബി ബഷീറും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.പ്രകൃതിയെയും പക്ഷി-ജന്തുക്കളെയും അവതരിപ്പിക്കുന്നിടത്ത് കൂടുതല്‍ സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളും ഒരുക്കിയിട്ടുണ്ട്. മൂല കഥയില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. 45 മിനുട്ട് ദൈര്‍ഘ്യമുള്ള സിഡി ബിറ്റ്വീന്‍സ് ആനിമേഷന്‍സാണ് പുറത്തിറക്കുന്നത്. സംവിധാനം ബിജു ബാവോഡ്. കലാസംവിധാനം ഷിജിത് പറയേരിയാണ്. നിര്‍മല്‍ പാലാഴി ശബ്ദം നല്‍കിയിരിക്കുന്നു. കാര്‍ട്ടൂണിസ്റ്റായ വി ആര്‍ രാഗേഷാണ് കഥാപാത്രങ്ങളെ രൂപകല്‍പ്പന ചെയ്തത്. ഇതോടൊപ്പംതന്നെ നിര്‍മാണം ആരംഭിച്ച വിശ്വവിഖ്യാതമായ മൂക്ക് പണിപ്പുരയിലാണ്. ബിഇഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റമീള ഗ്രെയിസ് വിജയന്‍ , ഹെഡ്മാസ്റ്റര്‍ ഷാജി വര്‍ക്കി, സി പി എം സെയ്ദ്, അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ട്രെയിലര്‍ പ്രദര്‍ശനവും നടന്നു.
No comments:
Post a Comment