- ഭാരതിയുടെ വിശ്വാസവഴിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പറയാമോ?
- വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
ഫാക്കല്‍റ്റി അംഗങ്ങളോടും ബോര്‍ഡ് ഓഫ് തിയോളജിക്കല്‍ എജ്യുക്കേഷനിലും ഈ വിഷയം ഞാന്‍ ചര്‍ച്ചചെയ്തു. ഒടുവില്‍ എന്‍െറ വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് എല്ലാവരെക്കൊണ്ടും സമ്മതിപ്പിച്ചു. ഒരു ട്രാന്‍സ് ജെന്‍ഡറിന് വൈദിക പഠനം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വാദിച്ചു. അടുത്ത പ്രശ്നം വിശ്വാസികളുടെ ആശങ്കകളായിരുന്നു. കുറച്ചുപേര്‍ കടുത്ത എതിര്‍പ്പ് പുലര്‍ത്തുകയും ചെയ്തു. നിരന്തരമായ ചര്‍ച്ചകള്‍ക്കും ഉപദേശങ്ങള്‍ക്കും ഒടുവിലാണ് എല്ലാവരും സമ്മതം മൂളിയത്.
എന്നാല്‍, ഭാരതിക്ക് പ്രവേശനം നല്‍കിയശേഷമുയര്‍ന്നുവന്ന ഏറ്റവും വലിയ പ്രശ്നം അവളെ എവിടെ താമസിപ്പിക്കും എന്നതായിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലോ? പെണ്‍കുട്ടികളുടെ ഹോസ്റ്റലിലോ? ആ സമയത്ത് അവള്‍ക്ക് ഒരു തരം ഇരട്ട സ്വത്വമാണ് ഉണ്ടായിരുന്നത്. ആണുടലും പെണ്‍സ്വത്വവും തമ്മിലുള്ള നിരന്തര സംഘര്‍ഷം. ഇത് ഒരു മതപരമായ സ്ഥാപനമായതിനാല്‍ ഈ പ്രശ്നം വളരെ സങ്കീര്‍ണവുമായിരുന്നു. കാരണം, മറ്റുള്ളവരെ ഒരുതരത്തിലും ബാധിക്കരുതല്ലോ. പുരുഷ ശരീരത്തിലെ പെണ്‍മയെ തെരഞ്ഞെടുത്തത് അവള്‍ തന്നെയായിരുന്നു. താന്‍ എല്ലാ അര്‍ഥത്തിലും ഒരു പെണ്ണാണെന്ന് അവള്‍ എന്നോട് പറഞ്ഞു. അങ്ങനെ അവളെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു പ്രത്യേക മുറിയില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. പടിപടിയായി അവള്‍ എല്ലാവരുമായും വളരെ അധികം അടുത്തു. എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായി. അതോടെ അവളെ മറ്റു പെണ്‍കുട്ടികളുടെ മുറിയിലേക്ക് മാറ്റി.
അവള്‍ മികച്ച രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കി. ആ വര്‍ഷത്തെ ഏറ്റവു മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടത് ഭാരതിയായിരുന്നു. വിദേശത്ത് തുടര്‍പഠനം നടത്താനും ജോലിചെയ്യാനും ഒരുപാട് അവസരങ്ങള്‍ അവളെ തേടിയെത്തി. എന്നാല്‍, അവളെപ്പോലുള്ളവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. അവളുടെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു.
- സ്ത്രീകള്‍ ഇന്നും രണ്ടാം നിരയിലല്ലേ? സ്ത്രീകള്‍ക്ക് പൗരോഹിത്യം ഇന്നും നിഷിദ്ധമായിരിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ പള്ളിയുടെ ചുമതല ഏറ്റെടുക്കുന്ന അവസ്ഥ...
- ആളുകളുടെ നിസ്സഹായത ചൂഷണം ചെയ്യുംവിധത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെന്ന് വാദിച്ചാല്‍...
courtesy-The madhyamam weekly
No comments:
Post a Comment