കോഴിക്കോടിന്റെ ചരിത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വിദേശികള്‍ പ്രകടിപ്പിക്കുന്ന താത്പര്യംപോലും നാം കാണിക്കുന്നില്ലെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന ഡോ. കെ. ഗോപാലന്‍കുട്ടിക്ക് കോഴിക്കോട്ടെ സുഹൃദ്‌സംഘം നല്‍കിയ യാത്രയയപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കോഴിക്കോടിന്റെ സമ്പന്നമായ ചരിത്രപൈതൃകത്തെക്കുറിച്ച് പഠിക്കാന്‍ നിരവധി ഗവേഷകര്‍ എത്തുന്നു. തദ്ദേശീയര്‍ക്ക് ഇക്കാര്യത്തില്‍ ഒരുത്സാഹവും കാണുക്കില്ല. 15-ാംനൂറ്റാണ്ടില്‍ ചൈനീസ് കച്ചവടസംഘത്തലവന്‍ ചെങ്‌ഹോ ഒന്നിലേറെ തവണ കോഴിക്കോട്ട് വന്നിട്ടുണ്ട്.
ഈ സംഘത്തിലുണ്ടായിരുന്ന മാഹ്വാന്‍ എന്ന ദ്വിഭാഷി തന്റെ യാത്രാവിവരണത്തില്‍ കോഴിക്കോടിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കോഴിക്കോടിനെ 'സത്യത്തിന്റെ നഗരം' എന്നാണ് മാഹ്വാന്‍ വിശേഷിപ്പിച്ചത്-അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഗോപാലന്‍കുട്ടി, പ്രൊഫ. ഗ്ലാഡിസ് ഐസക്ക്, പ്രൊഫ. ഡി. ദാമോദരന്‍ നമ്പൂതിരി, ഡോ. കെ.എന്‍. ഗണേഷ്, ഡോ. വിജയലക്ഷ്മി, ഡോ. പ്രിയദര്‍ശിനി, ഡോ. ലൈന, എ.എം. ഷിനാസ്, പ്രൊഫ. പി. പത്മനാഭന്‍, പ്രൊഫ. ക്രിസ്തകുമാര്‍ നിക്കോളാസ്, പ്രൊഫ. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. ജി.ആര്‍. അനില്‍ സ്വാഗതവും പ്രൊഫ. വാസു തില്ലേരി നന്ദിയും പറഞ്ഞു.
DR.K.GOPALAN KUTTY was working with
MALABAR CHRISTIAN COLLEGE,CALICUT.
He was deputed to the Department of History
by the University of Calicut.
Our Love and best wishes,
csipass workers,puthiyara.
courtesy:-The Mathrubhumi.
courtesy:-The Mathrubhumi.
No comments:
Post a Comment