രാഷ്ട്രീയരംഗത്തും സാമൂഹിക ചിന്തകളിലും ക്രിസ്തീയ ദര്‍ശനങ്ങളിലും സമഗ്ര സംഭാവന നല്‍കി നൈാന്‍ കോശി. വിശ്വാസിയായി തുടരുമ്പോഴും ഇടതുപക്ഷചിന്തകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കി. പാര്‍ടി ചിന്തകളോടൊപ്പം മനുഷ്യനന്മയ്ക്ക് പ്രഥമസ്ഥാനം നല്‍കിയ ആ പ്രതിഭയെ എങ്ങനെ മറക്കാനാകും. ലോക ക്രിസ്തീയതയ്ക്ക് എം എം തോമസ്, പൗലോസ് മാര്‍ പൗലോസ് തുടങ്ങിയവര്‍ക്കൊപ്പം നൈാന്‍ കോശി നല്‍കിയ സേവനം അവിസ്മരണീയം. വിവിധ സഭകളിലുള്‍പ്പെട്ടവര്‍ പരസ്പരവും മുഴുവന്‍ ജനങ്ങളുമായും ഒത്തുപ്രവര്‍ത്തിക്കുന്നതിനുള്ള വഴിത്താരയാണ് നൈാന്‍കോശിയെപോലുള്ളവര്‍ ഒരുക്കിയത്.
വ്യത്യസ്തത നിലനില്‍ക്കുമ്പോഴും ഐക്യം ബലപ്പെടുത്തുകയും ഒരുമ വളര്‍ത്തുകയുംചെയ്ത കൂട്ടായ്മയായിരുന്നു അത്. ക്രിസ്തുബന്ധം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലൂടെയാണ് ദൃഢമാവുകയെന്നും അതിലൂടെയേ നന്മ വളര്‍ത്താന്‍ കഴിയൂ എന്നുമുള്ള ദര്‍ശനം ഉയര്‍ത്തിയ നൈാന്‍കോശി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യയിലൂടെയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും വേദശാസ്ത്രത്തില്‍ ഊന്നിയുള്ള ദര്‍ശനങ്ങള്‍ പ്രായോഗികമാക്കി. ഇത് ആയിരക്കണക്കായ യുവജനങ്ങള്‍ക്ക്് പ്രചോദനമായി. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുമ്പോഴും നൈാന്‍ കോശി സമൂഹത്തിന്റെയാകെ നേതാവായി. ഐക്യത്തിന്റെയും വിശാലതയുടെയും സ്നേഹത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു അദ്ദേഹം. എന്റെ ക്രിസ്തീയ ശുശ്രൂഷയില്‍ സഹായവും ഉപദേശവും നല്‍കി നൈാന്‍ കോശി. നിലവിലെ ഘടനകളെ വെല്ലുവിളിക്കുന്നതും ചിന്തകളെ ചോദ്യം ചെയ്യുന്നതുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മുതല്‍കൂട്ടാണ്. ആ പോരാളി അവശേഷിപ്പിച്ച മാതൃക, ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ എന്ന് ആശിക്കുന്നു.
No comments:
Post a Comment