Translate

Monday, August 20, 2012

സംസ്ഥാനത്ത് അനധികൃത മരുന്ന് പരീക്ഷണം വ്യാപകം; കൂടുതലും അമൃതയില്‍








തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മരുന്ന് പരീക്ഷണം നടക്കുന്നത് മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍. ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് വഴിയാണ് ആശുപത്രികള്‍ പ്രധാനമായും പരീക്ഷണത്തിനായി രോഗികളെ കണ്ടെത്തുന്നത്. രോഗി അറിയാതെ തന്നെ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയാണ് പരീക്ഷണത്തിന് രോഗികളെ തയ്യാറാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലാണ് പരീക്ഷണം അധികവും നടത്തുന്നത്. ഇങ്ങനെ അഞ്ച് വര്‍ഷത്തിനിടെ ലക്ഷത്തോളം ആളുകള്‍ പരീക്ഷണത്തിന് വിധേയരായതായാണ് കണക്ക്. നൂറോളം പേര്‍ പരീക്ഷണത്തില്‍ കൊല്ലപ്പെട്ടു.
നിയമപരമായ നിലവിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും മരുന്ന് പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ട്. കേരളത്തില്‍ 300ഓളം പുതിയ മരുന്നുകള്‍ പരീക്ഷിച്ചതായിയാണ് ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയുടെ റിപ്പോര്‍ട്ട്.
എച്ച് ആര്‍ സിയില്‍ എത്തിക്‌സ് കമ്മിറ്റിപോലും നിലവിലില്ലെന്ന് 5 വര്‍ഷത്തോളം സഹഗവേഷകനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ രാജേന്ദ്രന്‍ വെളിപ്പെടുത്തി. എച്ച് ആര്‍ സിയില്‍ നടന്ന നിയമവിരുദ്ധമായ നടപടികള്‍ ചോദ്യം ചെയ്തതുമൂലമാണ് തനിക്ക് സ്ഥാപനം വിടേണ്ടിവന്നതെന്നും രാജേന്ദ്രന്‍ ചാനലിനോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ അനധികൃത മരുന്നുപരീക്ഷണങ്ങളില്‍ ഏറെയും നടന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്വകാര്യസ്ഥാപനത്തില്‍ 5000ല്‍ അധികരം പേരില്‍ നൂറിലധികം മരുന്നു പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഡോ. മാത്യു തോമസ് തനിച്ച് 35 മരുന്നുകളാണ് നാലുവര്‍ഷത്തിനിടയില്‍ ദരിദ്രരായ രോഗികളില്‍ പരീക്ഷിച്ചത്. നാല് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവര്‍ പരീക്ഷണത്തിന്റെ ഇരകളായിട്ടുണ്ട്.

No comments: