Translate

Friday, November 16, 2012

പറഞ്ഞിട്ട് വലിയ കാര്യം ഒന്നുമില്ല


മനോരമ പോലുള്ള ഒരു പത്രം കള്ളത്തരം പറഞ്ഞു പരതുന്നത് തടയാന്‍ ആര്‍ക്കു കഴിയും?ഒരു നിഷേധാക്കുരിപ്പിറക്കാന്‍ പോലും നമുക്ക് കഴിയുന്നില്ല ....!!!!ചരിത്രം അറിയാവുന്ന നാം ചരിത്രം വളചോടിക്കുന്നത് കണ്ടിട്ട് മൌനം പാലിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അവഹേളനമാണ്.കുത്തക മുതലാളി പത്രം എഴുതുന്നത്‌ കണ്ണുമടച്ചു വിസ്വസിക്കയാണോ നമ്മളും?അതോ അതാണ് ശരിയെന്നു സമ്മതിച്ചു ഇനി മുതല്‍ ചരിത്രം മനോരമ പറയുന്നത് ആകട്ടെ എന്നാ ചിന്തയാണോ ?

വേണമെങ്കില്‍ അല്പം കൂടി തെളിച്ചു പറഞ്ഞാല്‍ കേരളത്തില്‍ ആദ്യമായി വേദപുസ്തകം മലയാളത്തില്‍ അച്ചടിച്ചത് എന്റെ നാട്ടുകാരന്‍ ഫിലിപ്പോസ് രംബന്‍ അച്ചന്‍ അനന്നും പറഞ്ഞു മനോരമയില്‍ സ്ഥിരം വാര്‍ത്ത‍ വരുന്നുണ്ട്...അതിന്റെ ദ്വിശതാബ്ധി ആഘോഷങ്ങള്‍ ഏതാണ്ട് തീരാറായി കഴിഞ്ഞു ....സി എസ് ഐ മധ്യകേരള സഭ മിഷനറി ആഗമനത്തിന്റെ ദ്വിശതാബ്ധി ആഘോഷങ്ങള്‍ നടത്തുന്നു എന്നരിഞ്ഞപ്പോലല്ലേ
രംബന്‍ ബൈബിള്‍ രംഗത്ത് വന്നത് ??സായിപ്പിനെ സഹായിക്കാന്‍ വന്ന രംബാച്ചന്‍ ഉള്‍പ്പടെയുള്ള കത്തനാര്‍ മാര്‍ ആദ്യത്തെ നാല് സുവിശേഷങ്ങള്‍ ആണ് ബോംബയിലെ കുറിയര്‍ പ്രസ്
സില്‍ 1811 ഇല്‍ അച്ചടിച്ചത് . ആദ്യത്തെ സമ്പൂര്ണ മലയാളം വേദപുസ്തകം അച്ചടിച്ചത് കോട്ടയത്തെ സി എം എസ് പ്രസ്സില്‍ ബെഞ്ചമിന്‍ ബൈലി എന്ന സി എം എസ് മിഷനറി ആയിരുന്നു എന്നതാണ് സത്യം..സായിപ്പിന്റെ 21 കൊല്ലങ്ങള്‍ നീണ്ട പ്രയത്ന ഫലം . 1829 ഇല്‍ പുതിയനിയമവും 1841 ഇല്‍ സമ്പൂര്ണ വേദപുസ്തകവും ബൈലി പ്രസിദ്ധീകരിച്ചു. അതാണ് ബഷീറിന്റെ മംമൂഞ്ഞുമാരെ പോലുള്ളവര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഒന്ന് മാത്രം പറയാം ...അച്ചടി എന്തെന്നും പ്രസ്‌ എന്താണന്നും കേരളത്തെ പഠിപ്പിച്ച മിഷനറി സമൂഹത്തെ പാടെ മറന്നു എല്ലാം കുഞ്ഞൂച്ചയന്‍ ഒരു ദിവസം രാവിലെ കടുപിടിച്ചതനന്ന മട്ടിലെ പത്രപ്രവര്‍ത്തനം നല്ലതല്ല . സാധാരണക്കാര്‍ക്ക് വിദ്യ അഭ്യസിക്കുവാനും വായിക്കുവാനും എഴുതുവാനും ഉള്ള അവകാശം നേടിത്തന്നതും കേരളത്തിന്റെ സാമൂഹിക സംസകരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സമൂലമായ പുരോഗതി ഉണ്ടാക്കിയതും മിഷനറി സമൂഹത്തിന്റെ സംഭാവനകള്‍ ആയിരുന്നു. മാര്‍ തോമ സഭയുടെ ആരംഭത്തിനും കാരണമായത് സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമാണ് എന്നതും സമൂഹത്തിലെ അന്ധവിസ്വസങ്ങല്‍ക്കെതിരെ പടപോരുതിയതും മിഷനരിമാരയിരുന്നു. മത പരിവര്തനതിലുപരി മന പരിവര്‍ത്തനത്തിന് മുന്ഗണന നല്‍കി എന്നതും പ്രശസനീയമാണ്. ഇത്തരത്തില്‍ അനവധി നിരവധി പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തിനു നല്‍കിയ സി എം എസ് മിഷനറി സമൂഹത്തിന്റെ സംഭാവനകള്‍ക്ക്അര്‍ഹിക്കുന്ന പരിഗണന നല്കയും ചരിത്രം തെറ്റായി പഠിപ്പിക്കാനുള്ള ശ്രമ ഉപേക്ഷിക്കയും ചെയ്യണം. ഇത്രയും എഴുതിയത് ക്രിസ്ത്യാനികള്‍ പലരും നേരം വെളുത്താല്‍ ഉടനെ വേദപുസ്തകം വായിക്കുന്നതിനു മുന്‍പേ മനോരമ വായിക്കുന്നവരാണ്...അതുകൊണ്ട് രാവിലെ ഇത്തരം ചരിത്ര വളച്ചൊടിക്കല്‍ വായിച്ചു ചരിത്രവബോധാതെ ഇല്ലാതാക്കരുത് എന്നൊരു അപേക്ഷ മാത്രം
മുഖ്യ പത്രധിപരോട് ഒന്ന് മാത്രം പറയട്ടെ അങ്ങ് ദയവായി ചരിത്രം മനസിലാക്കി തെറ്റ് തിരുത്തുകയും സത്യം പ്രസിധീകരിക്കയും വേണം...അതല്ലേ പത്ര ധര്‍മ്മം...!!!
സ്നേഹത്തോടെ
റവ് ജോബി അവനക്കാടന്‍

No comments: