Translate

Thursday, April 24, 2014

OUR DEEPEST CONDOLENCES.


Mr.ANIL GEORGE(Jr.Engineer(BSNL),Kalpetta,Wayanad District,Kerala,passed away due to a major car accident.The funeral services will be conducted on 25.04.2013 at 10 am at CSI Church,Ambalavayal.
He was a member in CSI North Kerala Diocesan Council and a member of the Education Advisory Board of the Corporate Management of All CSI Schools in Malabar and Wayanad. 

OUR DEEPEST CONDOLENCES.
CSIPASS WORKERS,PUTHIYARA,CALICUT

Monday, April 21, 2014

What’s God got to do with it — in Maidan square?: GetReligion


Posted by geoconger in Get Religion, Russian Orthodox, Ukrainian Greek Catholic Church, Ukrainian Orthodox (Kiev Patriarchate), Ukrainian Orthodox (Moscow Patriarchate). 
Tags: Kiev, , Wall Street Journal

I’ve said it once, twice, and I’ll say it again — there is more than one Orthodox Church in the Ukraine.
Does this matter? Is this pettifogging carping — dull minded pedantry? Am I just showing off a store of useless knowledge, or Is it important to distinguish between the Ukrainian Orthodox Church (Kiev Patriarchate) (KP) and the Ukrainian Orthodox Church (Moscow Patriachate) (MP) when reporting on the demonstrations in Kiev?
If you want to understand what is going on and break free from the narrative being peddled that this is a conflict over “fundamental European values” (Guardian) with the protestors “defying the post-Soviet order imposed by Russia” (Economist) in order to build what British Foreign Secretary William Hague believes will be a “free, sovereign, democratic” Ukraine — then it is important to understand the local issues driving this conflict. Contrary to what the Western European politicians want to believe, this is not a rerun of the Cold War with Angela Merkel and David Cameron replacing Ronald Reagan as the hero. What then is going on?
On page A8 this morning the Wall Street Journal ran a story entitled “CathedralTurns Into Hospital as Ukraine Protests Worsen.” Casualties from the fighting in Independence Square, or Maidan Square as it is know to the locals, have been brought to the cathedral for treatment by volunteer doctors.
The lede states:
KIEV, Ukraine – In St. Michael’s Cathedral, Orthodox priests chanting prayers have been replaced by doctors calling for medicine.
The golden-domed church has been transformed into a field hospital of sorts for protesters injured or worse in days of deadly clashes with police.
And then the story shifts to interviews and man in the street accounts from doctors, volunteers and patients being treated at the cathedral. The article is strongly written and crisply presents the sights and sounds observed by the Wall Street Journal’s man in Kiev.

“We’ve had four or five corpses here already today,” says Taras Semushchak, a 47-year-old surgeon from Lviv in western Ukraine. “Most had gunshot wounds from snipers and Kalashnikovs.”
Yet for all the color reporting, the article does not ask the question why are the wounded being treated at St. Michael’s? Why not at St. Sophia’s Orthodox Cathedral on Volodymyrs’ka Street? Why a cathedral in the first place?
Is this a Kievan counterpart to the Occupy Wall Street crowd seeking to use Trinity Wall Street in lower Manhattan as a base of operations? With the difference being the Episcopal Church said no while the KP said yes?
Is a better analogy St. Paul’s Cathedral in London permitting protestors to use their precincts?
In our past posts on this subject, tmatt and I have explored the religious dimensions of this story noting there are three principal churches in the Ukraine: the Moscow Patriarchate, the  Kiev Patriarchate, and the Ukrainian Greek Catholic Church (in full communion with the Roman Catholic Church).
The leaders of the three churches have taken differing stands on the protests, with the Kiev Patriarchate and the Greek Catholics backing the country’s realignment towards Europe, while the Moscow Patriarchate backs the president’s alignment with Vladimir Putin’s regime in Moscow. In late December the bishops of the Russian Orthodox Church, including its Ukrainian bishops, released a statement condemning proposals for the Ukraine to move closer to the EU at the expense of its relations with Russia.
Speaking at the Heritage Foundation in Washington last November Patriarch Filaret of the Kiev Patriarchate urged the Ukraine to break free from Moscow and secure its political, economic and religious independence. He was reported to have said:
[T]he Ukrainian Churches would benefit from an Association Agreement. For one thing, it would place the Ukrainian Orthodox Church of the Moscow Patriarchate (UOC-MP) in a new situation. With Ukraine committed to Europe and continued independence, that Church would have to decide which side it was on – that of Russia, or that of the Ukrainian people. By siding with Russia, the UOC-MP would assume the role of a fifth column for a hostile state. If, on the other hand, it sided with the Ukrainians, it would be obligated to unite with the Ukrainian Orthodox Church of the Kyivan Patriarchate (UOC-KP) into a single Ukrainian Orthodox Church, independent of Moscow.
The Kiev Patriarchate and the Greek Catholic Church have lent their support to the demonstrations — and as the Wall Street Journal story reports, the KP has opened its churches as sanctuaries for the wounded. The Moscow Patriarchate in Kiev has backed President Yanukovich — and its calls for calm echoes the president’s public statements to date.
Leaving out the affiliation of the cathedral to the KP blurs the ethnic-religious elements of this conflict. And it makes the setting of this story meaningless. It could just as well have been a school, museum or other large civic structure.
But aside from the spiritual resonance of a cathedral serving as a hospital for the souls of the sick and a cathedral serving as a shelter for the wounded — there is a practical link between St. Michael’s, its clergy, the KP and the unfolding demonstrations in Kiev. That’s a fact. It matters.
First printed at  GetReligion.

Wednesday, April 9, 2014

കാട് കത്തിക്കുന്നവര്‍, നാട് മുടിക്കുന്നവര്‍, കാട്ടുകള്ളന്‍മാര്‍


കാടൊക്കെ കത്തിച്ചുകളഞ്ഞ് അവിടെയൊക്കെ ജനവാസ മേഖലയാക്കാനുള്ള മുന്നറിയിപ്പുണ്ട്. പള്ളിക്കാരും പട്ടക്കാരും പാറമടക്കാരും റിസോര്‍ട്ടുകാരും കോളേജ് ആശുപത്രിക്കച്ചവടക്കാരും  സഹ്യപര്‍വ്വതത്തിനെ സംരക്ഷിക്കുന്നതിന് എതിര് നില്‍ക്കുന്നവരുമെല്ലാം ഇപ്പോള്‍ തീപ്പന്തവുമായി കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്.

wayanad-fire
line
 ബാബു ഭരദ്വാജ്
line
Babu-bharadwaj-Edito-Real”പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍” ഒരു പഴഞ്ചൊല്‍ കഥയാണ്. വാഴ വെട്ടാന്‍ തക്കം കാത്തിരിക്കുന്നവര്‍ക്ക്  പുര കത്തുന്നത് ആവേശകരമായിരിക്കും. എന്നാല്‍ വാഴ വെട്ടാന്‍ വേണ്ടി പുരകത്തിക്കുന്നവര്‍ സഹ്യപര്‍വ്വതത്തില്‍ ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്.
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് ഒരു ന്യായം പറയാറുണ്ട്. തീ അണയ്ക്കാനാണല്ലോ വാഴ വെട്ടിയത് എന്ന്. ഇപ്പോള്‍ പുര കത്തിക്കലിനും വാഴ വെട്ടലിനും അത്തരം ന്യായങ്ങള്‍ ഒന്നും പറയാനില്ല.
വെട്ടിത്തീര്‍ക്കാനും കത്തിച്ചുകളയാനും കഴിയാതിരുന്ന കാടൊക്കെ ഒന്നിച്ച് കത്തിച്ചുകളയണം. അത്രമാത്രം. പിന്നെ പരിസിഥിതി വാദികളും സര്‍ക്കാരും മനുഷ്യസ്‌നേഹികളും ”കാട് കാട്” എന്ന് പറഞ്ഞ് വിലപിക്കുകയില്ലല്ലോ.
സഹ്യപര്‍വ്വതത്തിലെ പാറയും മണലും മരവും ഒക്കെ യഥേഷ്ടം കൊള്ളയടിക്കാമല്ലോ? ഒടുക്കം സഹ്യപര്‍വ്വതം വെട്ടിനിരത്താമല്ലോ. ഇപ്പോള്‍ത്തന്നെ പരിസ്ഥിതി ലോലപ്രദേശം റിപ്പോര്‍ട്ടെഴുതി ചുരുക്കിച്ചുരുക്കി ഇല്ലാതാക്കിക്കഴിഞ്ഞു.
അവിടുത്തെ കാടും മരങ്ങളും മൃഗങ്ങളും എല്ലാത്തരം ജീവജാലങ്ങളും ഉറവകളും മണ്ണും മഴയും തണുപ്പുമൊക്കെ ഇല്ലെന്നുള്ള രേഖ ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങിനെ രേഖയില്‍ ഇല്ലാതാക്കിക്കഴിഞ്ഞ ഒന്നിനെ ഹരിച്ചും ഗുണിച്ചും ഇല്ലാതാക്കാനാണ് ഈ കാട് കാണിക്കല്‍.
ആരെങ്കിലും കാടെന്നുപറഞ്ഞാല്‍ അവിടെയൊന്നും കാടില്ലല്ലോ എന്ന് പറയുന്ന അവസ്ഥ ഉണ്ടാക്കണം, അതാണ് ഈ ”തീപ്പെടലി”ന്റെ കാര്യവും കാരണവും. ”തീപ്പെടല്‍” എന്ന വാക്കിന്റെ അര്‍ത്ഥം ”മരണം’ എന്നാണ്. കൊച്ചിരാജാക്കന്‍മാരുടെ മരണത്തെ ”തീപ്പെട്ടു” എന്നാണ് പറയാറ്. അത്തരം ഒരു തീപ്പെടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ഹരിത മേല്‍ക്കൂരയാണിപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. തണുപ്പും തണലും മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥ തന്നെയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
വേനല്‍ക്കാലത്ത് ചിലപ്പോഴൊക്കെ സംഭവിക്കാറുള്ള സാധാരണ കാട്ടുതീ അല്ലയിത്. ഉല്ലാസ സഞ്ചാരികള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്ന കാട്ടുതീയും അല്ല. അത് ‘തീ കൊണ്ട് കളിക്ക’ലാണ്. ഇത് തീക്കളിയാണ്. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. കരുതിക്കൂട്ടി കാടുകള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്.
ആര്‍ക്കാണ് കാട്ടുതീ കണ്ട് രസിക്കാനിത്ര താല്‍പ്പര്യം. തീയില്‍ പരന്നുകൊണ്ടിരിക്കുന്ന കസ്തൂരിമണം  ആരാണിതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ശരിയുത്തരമാണ്. പുതിയ കരട് വിജ്ഞാപനവുമായി ഇതിന് ബന്ധമുണ്ട്. പരിസ്ഥിതി ലോലപ്രദേശങ്ങളെ പുനര്‍ നിര്‍ണ്ണയം ചെയ്യുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍  സന്ദേശമുണ്ട്.
line

‘പ്രകൃതിയെ മെരുക്കി’ എന്ന് പറയുന്നതില്‍ തന്നെ എന്തൊരഹങ്കരമാണുള്ളത്. അങ്ങിനെ മെരുക്കി ചൊല്‍പ്പടിയ്ക്കാക്കാന്‍ കഴിയുന്ന ഒന്നാണോ ഈ പ്രകൃതി. ഈ കാറ്റും മഴയും കടലും ആകാശവുമൊക്കെ മെരുക്കി കൂട്ടില്‍ക്കിടക്കുന്ന ഒന്നാണോ? ജീവികള്‍ക്കൊക്കെയും ജീവധാരമായിട്ടുള്ള ഒന്നാണത്.

line
wayanad-fire.480കാടൊക്കെ കത്തിച്ചുകളഞ്ഞ് അവിടെയൊക്കെ ജനവാസ മേഖലയാക്കാനുള്ള മുന്നറിയിപ്പുണ്ട്. പള്ളിക്കാരും പട്ടക്കാരും പാറമടക്കാരും റിസോര്‍ട്ടുകാരും കോളേജ് ആശുപത്രിക്കച്ചവടക്കാരും  സഹ്യപര്‍വ്വതത്തിനെ സംരക്ഷിക്കുന്നതിന് എതിര് നില്‍ക്കുന്നവരുമെല്ലാം ഇപ്പോള്‍ തീപ്പന്തവുമായി കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്.
ഇവരുടെ കൂടെ കേരളത്തിലെ ഇടതും വലതുമായ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെയുണ്ട്. സഹ്യപര്‍വ്വതം കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതാക്കിക്കഴിഞ്ഞു. അവരെല്ലാം ഇന്ന് പള്ളിമേടകളിലെ കുമ്പസാരക്കൂടുകളില്‍ തലകുനിച്ച് നില്‍ക്കുകയാണ്.
പലര്‍ക്കും ഇപ്പോള്‍ നികൃഷ്ടന്‍മാരെന്ന് തോന്നിയ ആ മേധാവികള്‍ ഉത്കൃഷ്ടരായിക്കഴിഞ്ഞു. ചിലരൊക്കെ ”നികൃഷ്ടന്‍” എന്ന വാക്കുതന്നെ നിഘണ്ടുവില്‍ നിന്ന മായ്ച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ കാട് തീയിടുന്ന കാര്യത്തില്‍ മലനിരകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാതായിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഈ തീയ്യിടല്‍ കാണാതെപോവുമെന്നും ശ്രദ്ധിക്കപ്പെടാതെ പോവുമെന്നുമാണവര്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അഹിതമായതൊന്നും പറയരുതെന്നാണ് പുതിയ കാലത്തെ ”പുതിയ നിയമം”.
പലര്‍ക്കും ഇപ്പോള്‍ നികൃഷ്ടന്‍മാരെന്ന് തോന്നിയ ആ മേധാവികള്‍ ഉത്കൃഷ്ടരായിക്കഴിഞ്ഞു. ചിലരൊക്കെ ”നികൃഷ്ടന്‍” എന്ന വാക്കുതന്നെ നിഘണ്ടുവില്‍ നിന്ന മായ്ച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കാടില്ലാത്ത മൊട്ടക്കുന്നായി സഹ്യപര്‍വ്വതനിര മാറണം. പിന്നെ കുന്നിടിച്ച് നിരത്താം. ഈ മണ്ണെല്ലാം ഇട്ടുനിരത്താന്‍ വേണ്ടത്ര തണ്ണീര്‍ത്തടങ്ങളും കുളങ്ങളും ചിറകളും നമ്മുടെ തീരദേശത്തും ഇടനാടുകളിലും ഇനിയും അവശേഷിക്കുന്നുണ്ട്. എത്ര മണ്ണിട്ടാലും നികത്താന്‍ കഴിയാത്തത്ര പറമ്പില്‍ കായലുകള്‍ ഉണ്ട്.
കായലുകള്‍ കുറെയൊക്കെ ഇതിനകം നികത്തിക്കഴിഞ്ഞും ബാക്കി നികത്താനുള്ള ‘ജന്‍മാവകാശം’ ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും കൊടുത്തുകഴിഞ്ഞു. കണ്ണൂരിലെ തണ്ണീര്‍ത്തടങ്ങളൊക്കെ തിരഞ്ഞെടുപ്പിന്റെ മണ്ണിട്ട് നിരത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്ത.
കണ്ണൂരിലെ ഇടതും വലതും വിപ്ലവകാരികള്‍ ഒക്കെ ഇതിനൊപ്പമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലത്രേ. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ’ ഇങ്ങനെ കണ്ണടച്ചാലല്ലേ രക്ഷിക്കാന്‍ പറ്റൂ.
അവരിത്ര തിരക്കിട്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തേണ്ട കാര്യമില്ലെന്നാണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. സഹ്യപര്‍വ്വതത്തിലെ കാടൊക്കെ കത്തിത്തീരുമ്പോള്‍ തീരദേശത്തെയും ഇടനാടുകളിലെയും തണ്ണീര്‍ത്തടങ്ങളും വറ്റിത്തീരും. പുഴകളും തോടുകളുമൊക്കെ വറ്റിവരളും. പിന്നെ മണ്ണിട്ട് നികത്തേണ്ടി വരില്ല.wayanad-fire.-280
കാടില്ലാതെയാവുമ്പോള്‍ മലകള്‍ വെള്ളം ചുരത്തില്ല, മഴ പെയ്യില്ല. മരങ്ങളുടെ വേരറ്റ് പോകുമ്പോള്‍ പുല്ലുകള്‍ മുളയ്ക്കാതെയാവുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ കുന്നുകള്‍ താനെ ഇടിഞ്ഞുകൊള്ളും. ഉരുള്‍പൊട്ടലുകള്‍ താനെയുണ്ടാവും. അപ്പോള്‍ പ്രകൃതിയെ മെരുക്കിയെന്ന് പറയുന്നവരുടെ  സ്ഥിതി എന്താവും?
‘പ്രകൃതിയെ മെരുക്കി’ എന്ന് പറയുന്നതില്‍ തന്നെ എന്തൊരഹങ്കരമാണുള്ളത്. അങ്ങിനെ മെരുക്കി ചൊല്‍പ്പടിയ്ക്കാക്കാന്‍ കഴിയുന്ന ഒന്നാണോ ഈ പ്രകൃതി. ഈ കാറ്റും മഴയും കടലും ആകാശവുമൊക്കെ മെരുക്കി കൂട്ടില്‍ക്കിടക്കുന്ന ഒന്നാണോ? ജീവികള്‍ക്കൊക്കെയും ജീവധാരമായിട്ടുള്ള ഒന്നാണത്.
ഈ കാടൊക്കെ കത്തിത്തീരുമ്പോള്‍ പണ്ടുപണ്ടൊരിക്കല്‍ അറബിക്കടലും സഹ്യപര്‍വ്വത നിരകളും ചേര്‍ന്ന് പണിതുണ്ടാക്കിയ കേരളം എന്ന ഈ നാട് ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവും.
അത്തരമൊരു നാടില്ലെങ്കില്‍ പിന്നെ പാറമടകള്‍ക്കെന്ത് പ്രസക്തി? അന്ന് ഈ മലകളില്‍ മേഞ്ഞുനടക്കാന്‍ ‘കുഞ്ഞാടുകള്‍’ ഉണ്ടാവില്ല. ജനങ്ങളില്ലെങ്കില്‍ പിന്നെ ജനങ്ങളുടെ പേരില്‍ കണ്ണീര്‍ ഒഴുക്കേണ്ടി വരില്ല. മുതലക്കണ്ണീര്‍ എന്ന് ഞങ്ങള്‍ എഴുതുന്നില്ല. അത് മുതലകളെ അപമാനിക്കലാണ്. ഒരുകാര്യം ജനങ്ങള്‍ക്കറിയാം. ജനങ്ങളില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ല.
‘മാമലകള്‍ക്കപ്പുറത്ത് മരകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്’ എന്ന് പാടാന്‍ ആരും ഉണ്ടാവില്ല.

COURTESY-DOOL NEWS

Sunday, March 30, 2014

ഈ തിരഞ്ഞെടുപ്പിലെങ്കിലും വെള്ളം വിഷയമാകുമോ?



പ്രൊഫ. കെ. ശ്രീധരന്‍
ജലം സംരക്ഷിച്ചില്ലെങ്കില്‍ പ്‌ളാച്ചിമട ഇവിടെ ആവര്‍ത്തിക്കും. വെള്ളത്തിനുവേണ്ടി ബഹുരാഷ്ട്ര ഭീമന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നമുക്ക് ഗതിയുണ്ടാകൂ...

ഇലക്ഷന്‍ ചൂട് നാടെങ്ങും പടരുമ്പോള്‍ ഒപ്പം നമ്മുടെ പതിവ് വേനല്‍ച്ചൂടും കൊടുമ്പിരിക്കൊണ്ടു. അത് ഇത്തവണ പതിവിലും നേരത്തേയാണ്. പതിവിലും കൂടുതലായിത്തന്നെ വെള്ളത്തിനുവേണ്ടിയുള്ള അലമുറയും പരക്കംപാച്ചിലും ആരംഭിച്ചു.
ഇലക്ഷന്‍ ചൂടില്‍ അതെല്ലാം പലപ്പോഴും മറന്നുപോകുന്നു. പക്ഷേ, വെള്ളത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇത്തവണ തീരദേശജനതയെയാണ് വരള്‍ച്ച ആദ്യം ബാധിച്ചത്. ശുദ്ധജലം അവിടെനിന്ന് നേരത്തേതന്നെ പിന്‍വാങ്ങി, ഒപ്പം ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും. അതിവേഗം വരള്‍ച്ചയുടെ രൗദ്രത ഇടനാട്ടിലേക്കും മലനാട്ടിലേക്കും ചേക്കേറി, ഇനിയും രണ്ടുമൂന്നുമാസം ഈ അവസ്ഥ തുടര്‍ന്നേക്കും!

ജലദൗര്‍ലഭ്യം മൂലമുള്ള സംഘര്‍ഷങ്ങള്‍ നാട്ടിലെ കിണറ്റിന്‍കരകളില്‍നിന്നും ടാപ്പുകള്‍ക്ക് ചുറ്റുംനിന്ന് വളര്‍ന്ന് ഇന്നത് വന്‍ നഗരങ്ങളിലും ദേശങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമൊക്കെയായി ഉയര്‍ന്നുകഴിഞ്ഞു. ബ്രഹ്മപുത്രയില്‍ ചൈന കെട്ടിയ അണക്കെട്ട് ബംഗ്‌ളാദേശിലെ ജലസന്തുലിതാവസ്ഥ ആകെ നശിപ്പിച്ചു. വരണ്ട ഭൂമി ഉപേക്ഷിച്ചുപോകുന്ന വലിയ അഭയാര്‍ഥിപ്രവാഹത്തിനാണ് ആ രാജ്യം സാക്ഷ്യംവഹിക്കുന്നത്. ജലത്തിനുവേണ്ടിയുള്ള രാജ്യാന്തരീയ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൊടുമ്പിരിക്കൊള്ളാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല.

നമ്മുടെ രാജ്യത്തിലെ സ്ഥിതിയും പരമദയനീയമാണ്. പ്രതിവര്‍ഷം 20,000 കുഞ്ഞുങ്ങള്‍ ഇവിടെ ജലജന്യരോഗങ്ങളാല്‍ മരിക്കുന്നു. 17 കോടി ഇന്ത്യക്കാര്‍ മലിനജലമാണ് കുടിക്കുന്നത് എന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. നാള്‍ക്കുനാള്‍ നാട്ടില്‍ ഏറിവരുന്ന ജലക്ഷാമമറിയാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടുകളൊന്നും പരിശോധിക്കേണ്ട. നമ്മുടെ നാട്ടിലെ കിണറുകളിലെ ജലവിതാനം വര്‍ഷംപ്രതി എത്രകണ്ട് താഴുന്നു എന്ന് നോക്കിയാല്‍മതി. തീരദേശ പുഴയോരങ്ങളില്‍ വര്‍ഷംപ്രതി കയറിവരുന്ന ഓരുജലത്തിന്റെ വിതാനം നോക്കിയാല്‍മതി. നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കിണറുകളുടെയും മറ്റ് പ്രാദേശിക ജലസ്രോതസ്സുകളുടെയും എണ്ണം നോക്കിയാല്‍മതി.

ജലദൗര്‍ലഭ്യം സൃഷ്ടിക്കുന്ന വികസനരൂപങ്ങളെയാണ് നാമിപ്പോള്‍ താലോലിക്കുന്നത്. ഓരോ ഹെക്ടര്‍ നെല്‍പ്പാടവും നമുക്ക് അരിയാഹാരവും തൊഴിലും മാത്രമല്ല തരുന്നത്. നമ്മുടെ ജലസുരക്ഷ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഹെക്ടര്‍ വനം ഇല്ലാതായാല്‍ 5 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ സ്‌റ്റോറേജാണ് നഷ്ടപ്പെടുന്നത്. ഒരടി നീളവും വീതിയും ഉയരവുമുള്ള ഒരൊറ്റ ചെങ്കല്ലിനുള്ളില്‍ മാത്രം രണ്ട് ലിറ്ററിലേറെ വെള്ളമാണ് നിമജ്ജനം ചെയ്യപ്പെടുക. ഒരു ചെങ്കല്‍ക്കുന്നിടിച്ചുതാഴ്ത്തുമ്പോള്‍ ഒരു പാറമട തുരന്നെടുക്കുമ്പോള്‍ നഷ്ടമാകുന്ന ജലസംഭരണം എത്രവലുതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതെല്ലാം അനിവാര്യമാക്കുന്ന വികസനമാണ് നാമാഗ്രഹിക്കുന്നത് എങ്കില്‍ ജലക്ഷാമം ഒരു തുടര്‍ക്കഥയായിത്തന്നെ തുടരും. അതിനെ നേരിടാന്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള ബൃഹദ്പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ കോടികള്‍ മുടക്കാം എന്നല്ലാതെ നാട്ടിലെ വരള്‍ച്ചയെ തടുക്കാനവയ്ക്ക് കഴിയില്ല. തിരഞ്ഞെടുപ്പിലല്ലാതെ മറ്റെപ്പോഴാണ് നാമിത് ചര്‍ച്ച ചെയ്യുക.

ജലക്ഷാമത്തിന്റെ പിന്നിലെ മറ്റൊരു കഥകൂടി സൂചിപ്പിക്കാം. കേരളത്തില്‍ 45 ലക്ഷത്തോളം തുറന്ന കിണറുകളാണുണ്ടായിരുന്നത്. പിന്നെ, അത്തരം ഒട്ടനവധി ശുദ്ധജലസ്രോതസ്സുകളും. നമ്മുടെ കിണറുകളിലെ ജലമെല്ലാം മലിനമെന്നാണ് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് ? അതുകൊണ്ട് കിണറുകള്‍ മൂടി സമ്പൂര്‍ണ പൈപ്പ് വെള്ളവിതരണം എന്നതാണ് പോംവഴിയായി നിര്‍ദേശിച്ചിട്ടുള്ളത്. തന്മൂലം പലരും പലപല കാരണങ്ങളാല്‍ കിണറുകള്‍ മൂടിക്കൊണ്ടേയിരിക്കുകയാണ്. ഇതിലും വലിയ വിഡ്ഡിത്തം വേറെയുണ്ടോ? വികേന്ദ്രീകൃതമായി നാട്ടിലുടനീളം വിന്യസിക്കപ്പെട്ടിട്ടുള്ള ഈ അസുലഭ ജലസ്രോതസ്സുകള്‍ക്ക് പകരംവെക്കാവുന്ന ഏതുതരം ജലവിതരണവ്യൂഹമാണ് നമ്മുടെ 60 ലക്ഷം വീടുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുക? ഗൗരവമായി നാം ചിന്തിക്കേണ്ട ഒരു പ്രശ്‌നമാണിത്.

കിണര്‍വെള്ളം മലിനമാകുന്ന മാലിന്യസ്രോതസ്സുകളെ കണ്ടെത്തി അവ ദൂരീകരിക്കാനുള്ള ശാസ്ത്രീയപോംവഴികള്‍ ആലോചിക്കണം. വീടുകള്‍ക്കോരോന്നിനും ഓരോ സെപ്റ്റിക് ടാങ്ക് എന്ന ആശയം മാറ്റി പൊതുസെപ്റ്റിക് ടാങ്കുകളും പൊതുട്രീറ്റ്‌മെന്റ് പ്‌ളാന്റുകളും ആയിക്കൂടേ? സിവറേജ് സിസ്റ്റം പുനഃക്രമീകരിക്കേണ്ടിവരും. ലളിതമായ ഒരു എന്‍ജിനീയറിങ് പ്രശ്‌നം മാത്രമാണത്. അമൂല്യമായ കുടിവെള്ളസ്രോതസ്സുകളെ സംരക്ഷിക്കാന്‍ അതാണ് വേണ്ടതെങ്കില്‍ ആവഴി എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ഗ്രാമങ്ങളില്‍ 10ഓ 25ഓ വീടുകള്‍ക്കും നഗരങ്ങളില്‍ അതിലേറെ വീടുകള്‍ക്കും ഓരോ പൊതു സെപ്റ്റിക് ടാങ്ക്, അതില്‍നിന്നും ആവശ്യമായ ദൂരങ്ങളില്‍ എത്രവേണമെങ്കിലും കിണറുകള്‍. ഈ കിണറുകളിലും മറ്റ് ഉപരിതല സ്രോതസ്സുകളിലും വെള്ളമെത്തിക്കാന്‍ പ്രകൃതിയുടെ എല്ലാ സ്വാഭാവിക നിര്‍മിതികളും പരമാവധി സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക. ഇത് ചെയ്താല്‍ കേരളം ഒരിക്കലും വരളില്ല.
മറ്റൊരു പ്രധാന പ്രശ്‌നംകൂടിയുണ്ട്. വെള്ളത്തിന്റെ ലഭ്യത കുറയുന്നതും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ അത് മറ്റൊരു വ്യാപാരച്ചരക്കാക്കി മാറിയിരിക്കുകയാണിപ്പോള്‍. അതുകൊണ്ടുതന്നെ വെള്ളത്തിന്െറ മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിനും ജലസ്രോതസ്സുകള്‍ സ്വകാര്യവത്കരിക്കുന്നതിനുമുള്ള തത്രപ്പാടിലാണ് ഒട്ടനവധി ബഹുരാഷ്ട്ര കമ്പനികള്‍. ഭൂമിയിലെ സര്‍വജീവജാതികള്‍ക്കും അവകാശപ്പെട്ടതാണ് വെള്ളം. അത് സ്വകാര്യവത്കരിച്ച് വന്‍ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ് ആഗോള മൂലധനശക്തികളും അവരെ സഹായിക്കുന്ന ലോകബാങ്കും ലോകവ്യാപാരസംഘടനയും മറ്റും. ബിവന്റി, ബൈവാട്ടര്‍, മൊണ്‍സാന്റോ, കൊക്കക്കോള, പെപ്‌സി... തുടങ്ങിയ നൂറുകണക്കിന് ബഹുരാഷ്ട്രഭീമന്മാര്‍ ജലവ്യാപാരമെന്ന പുതിയ രത്‌നഖനിയില്‍ കണ്ണുംനട്ട് മുന്നേറുകയാണ്.

മക്ഡവല്‍ തുടങ്ങിയ കമ്പനികള്‍ മദ്യവില്പനയേക്കാള്‍ ലാഭം ജലവ്യാപാരമാണെന്നത് തിരിച്ചറിഞ്ഞ് അങ്ങോട്ട് തിരിയുകയാണ്. ആയുധവിപണിയെയും എണ്ണ വിപണിയെയും മറികടന്ന് ജലവിപണി കുതിക്കുമ്പോള്‍ നാം വേണ്ടത്ര ജാഗ്രത്തായില്ലെങ്കില്‍ എത്രകാലം നമുക്ക് നമ്മുടെ ജലസുരക്ഷ ഉറപ്പാക്കാന്‍ കഴിയും? ജലം സംരക്ഷിച്ചില്ലെങ്കില്‍ പ്‌ളാച്ചിമട ഇവിടെ ആവര്‍ത്തിക്കും. വെള്ളത്തിനുവേണ്ടി ബഹുരാഷ്ട്രഭീമന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നമുക്ക് ഗതിയുണ്ടാകൂ.

ഇതും തിരഞ്ഞെടുപ്പ് വിഷയം തന്നെയാക്കാന്‍ നമുക്ക് കഴിയണ്ടേ? ഓര്‍ക്കുക, നമ്മുടെ ജലസുരക്ഷ നമ്മുടെ കൈയില്‍ മാത്രമാണ്.


courtesy-The Mathrubhumi

Monday, March 3, 2014

സോഷ്യൽ നെറ്റുവർക്കുകളിലെ ചതിക്കുഴികൾ!!!!!



പ്രിയ സഹോദരങ്ങളെ,,

വിവര സാങ്കേതിക വിദ്യയുടെ ആധുനിക പതിപ്പാണ്‌ ഇൻറർനെറ്റും, സോഷ്യൽ നെറ്റുവർക്കുകളും. പരസ്പരം സംസാരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കുവാനും സഹായിക്കുന്ന വെബ്സൈറ്റുകളാണ് സോഷ്യൽ നെറ്റുവർക്കുകൾ. ഫെയിസ്ബുക്ക്, ഓർക്കുട്ട്, ട്വിറ്റെർ, ഗൂഗിൾ പ്ലസ് തുടങ്ങി നിരവധി സോഷ്യൽ നെറ്റുവർക്ക് സൈറ്റുകൾ ഇന്ന് സജീവമാണ്. ചുരുങ്ങിയ കാലം കൊണ്ട് യുവതലമുറ ആവേശപൂർവ്വം നെഞ്ചിലേറ്റിയവയാണിവ. ലക്ഷക്കണക്കിന്‌ കൌമാരക്കാരും യുവജനങ്ങളും ഇന്ന് ഇതിന്റെ ഭാഗമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണ്കുടുംബ വ്യവസ്ഥയിലേക്കു ചുവടുമാറിയപ്പോൾ ഏകാന്ദരായ യുവജനങ്ങളുടെ ഒറ്റപ്പെടലുകൾ ഒഴിവാക്കാൻ സഹായിച്ചത് ഈ നെറ്റുവർക്കുകളാണെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. കബ്യുട്ടർ മാത്രമല്ല മൊബൈൽ ഫോണിലൂടെയും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇന്നത്തെ സവിശേഷത.

ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് മക്കളുമായി സംസാരിക്കുവാൻ നേരമില്ല. പ്രാരാബ്ധങ്ങൾ ഒഴിഞ്ഞിട്ടുവേണ്ടേ സംസാരിക്കുവാൻ? തലമുറകൾക്ക് അർഹിക്കുന്ന സ്നേഹം ലഭിക്കാതെവരുംബോഴാണ് സോഷ്യൽ നെറ്റുവർക്കുകളെ ആശ്രയിക്കുന്നത്. കേൾക്കുമ്പോൾ അതിശയം തോനുന്നുണ്ടാകാം എഗ്ഗിലും ഓരോ സെക്കന്ടിലും ലക്ഷക്കണക്കിന്‌ ആളുകൾ സംസാരിക്കുവാനായി അവിടെ ക്യു നില്ക്കുകയാണ്. നമ്മുടെ തലമുറകൾ അഭിമുഖീകരിക്കുന്ന അതെ പ്രശ്നമാണ് ക്യുവിൽ നില്ക്കുന്നവരുടെതും. ഇവിടെ മാതാപിതാക്കളുമായി പഗ്ഗുവെയ്ക്കേണ്ട കുടുംബകാര്യങ്ങൾ പോലും ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യെക്തിയോട് പങ്കുവയ്ക്കുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയുന്നത് സാധാരണമായിക്കഴിഞ്ഞു.
അങ്ങനെ ചാറ്റിംഗ് സജീവമാകുന്നു. ഏതുനിമിഷവും സോഷ്യൽ നെറ്റുവർക്ക് സുഹൃത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു. അത് പുരോഗമിച്ച്‌ പ്രണയത്തിലേക്ക് വളരെവേഗം എത്തുന്നു. നേരിൽ കാണാനുള്ള ആഗ്രഹം നിമിത്തം പറഞ്ഞുറപ്പിച്ച സമയത്തോ സ്ഥലത്തോ വച്ച് കണ്ടുമുട്ടാൻ തിടുക്കംകാണിക്കുന്നു. ഇവിടെ രണ്ട് കാര്യങ്ങൾ സംഭവിക്കാം; ഒന്നുകിൽ പ്രണയത്തിന്റെ തീവ്രതയ്ക്കനുസരിച്ചു അരുതാത്ത കാര്യങ്ങൾക്കുവേണ്ടി പ്രേരിപ്പിച്ചേക്കാം. സുഹൃത്തിനുവേണ്ടി മരിക്കാനും ഒരുങ്ങിയിരിക്കുന്നതുകൊണ്ട് ആ ചതിക്കുഴി ശ്രദ്ധിക്കാതെ കുഴപ്പത്തിൽ ചെന്നുചാടാം. അല്ലെങ്കിൽ സുഹൃത്ത് വരാതിരുന്നാൽ ഇത്രയും കാലം മനക്കോട്ട കെട്ടിയത് വെറുതെഅയിരുന്നുവെന്നും സുഹൃത്ത് തന്നെ ചതിക്കുകയായിരുന്നു എന്നും തെളിയിക്കപ്പെടും. ഏതായാലും ഒരു ചതിവു പ്രതീക്ഷിക്കാം. സോഷ്യൽ നെറ്റുവർക്കുകൾ ഒരുക്കിക്കൊടുക്കുന്ന പ്രണയവും അതുമുഖാദിരം ഉണ്ടാകാനിടയുള്ള ലൈംഗീക ചതിക്കുഴിയും കാണാതെ പോകുന്ന ഇന്നത്തെ തലമുറകൾ ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത ആഴങ്ങളിലേക്ക് വീണ്പോകുന്നുവോ? (തിരിച്ചറിവിന് സാധ്യതയില്ല എന്നല്ല പറഞ്ഞുവരുന്നത്).

സോഷ്യൽ നെറ്റുവർക്കുകളെ ശരിയായ രീതിൽ ഉപയോഗിക്കുന്നതിനു പകരം വേണ്ടാത്ത തോന്നലുകൾ സാധിചെടുക്കുന്നതിനുള്ള മാർഗമായി തിരഞ്ഞെടുക്കുന്നതാണ് തെറ്റ്. ഇവിടെ ചാറ്റിങ്ങുകൽ പലതും 'ചീറ്റിഗ്' ആയിരുന്നല്ലോ എന്നറിയുന്നത് ചതിക്കുഴിയിൽ വീണു കഴിയുമ്പോഴാണ്.

മൊബൈൽ ഒരു വില്ലനോ?

ഒരു മൊബൈൽഫോണ്‍ വാങ്ങുവാൻ പ്രയാസപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പ്രായപൂർത്തി ആകാത്ത കൗമാരക്കാരന്റെ പോക്കറ്റിൽ പോലും ഇന്ന് ഒന്നിലധികം മൊബൈലുകൾ ഉണ്ട്. ഒരു നേരം ആഹാരത്തിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ വജ്ജിച്ചിട്ടായാലും അത് സാധിപ്പിചെടുക്കുന്ന തലമുറകൾ. റീചാർജ് ചെയ്യാൻ പണമില്ലാതെ വരുമ്പോൾ സുഹൃത്തുക്കളെ ചതിച്ചായാലും അത് സാധിപ്പിച്ചെടുക്കുന്നു. അതുകൊണ്ട് മൊബൈൽഫോണിനു ഒരു വില്ലൻറോളാണ് ഉള്ളത്. പരിധിയില്ലാതെ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ കബനികൾ യുവജനങ്ങളെ ലക്ഷ്യംവച്ച് മാത്രം രാത്രികാലങ്ങളിൽ സൗജന്യ കോളുകൾ ഏർപ്പെടുത്തുന്നുണ്ട്. മാതാപിതാക്കൾ ഉറങ്ങുമ്പോൾ ഉറങ്ങാതെ സല്ലപിക്കുന്നവരും, മെസേജുകൾ അയയ്ക്കുന്നവരുമായി രാത്രിയെ പകലാക്കി യുവതലമുറ മുന്നേറുകയാണ്.

ബ്ലുടുത്ത് നല്ലതിന് മതി

ബ്ലൂടുത്തുകൾ വില്ലനാണ്. അശ്ലീല ചിത്രങ്ങളും മറ്റും കൈമാറുകയും അത് കാണുകയും ചെയ്യുന്നത് സൈബർ കുറ്റകൃത്യമാണെന്നിരിക്കെ ഇന്നത്തെ തലമുറയ്ക്ക് അതൊരു വിഷയമേ അല്ല. ഇത്തരത്തിൽ ലഭിക്കുന്ന തെറ്റായ ലൈഗീക അറിവുകൾ വികലമായ വ്യെക്തിത്വത്തിനു ഉടമകളാക്കി അവരെ മാറ്റുന്നുണ്ടെന്നത് വിസ്മരിക്കരുത്. വിവാഹപൂർവ ബന്ധങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഇത്തരം ബന്ധങ്ങൾ ഒഴിവാക്കാനുള്ള മുന്കരുതലുകളോ ബോധവത്കരണങ്ങളോ നൽകാൻ ഇന്നാരും മെനക്കെടാറില്ല. ഉണ്ടെങ്കില്‍ തന്നെ ഫലപ്രധമാകുന്നില്ല. ഗുണദോഷങ്ങക്ക് ചെവികൊടുക്കാന്‍ തയാറാകാത്ത തലമുറകളാണ് വളർന്നു കൊണ്ടിരിക്കുന്നത്.
ഇവിടെ സോഷ്യൽ നെറ്റുവർക്കുകളും മൊബൈല്‍ ഫോണുകളും കുടുംബ ബന്ധങ്ങളെപ്പോലും തകർത്തുകൊണ്ടിരിക്കുന്നു. ചതിക്കുഴികളിലെക്കാണ് മക്കള്‍ പോകുന്നത് എന്നറിയാതെ മാതാപിതാക്കള്‍ തങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ചു ജീവിക്കുന്നു. ഉപദേശം കേൾക്കാൻ മനസില്ലാത്ത തലമുറകളെ പല മാതാപിതാക്കളും ഉപധേശിക്കാറില്ല. ബ്ലൂടുത്തും, യൂ-ടൂബും ഒക്കെ തെറ്റായ കാര്യൾക്കുവേണ്ടി ഉപയോഗിക്കുന്ന തലമുറകള്‍ തെറ്റായ സംസ്കാരം വളർത്തിയെടുക്കുന്നതുവഴി ‘നിശബ്ദ കൊലയാളികളുടെ’ കയ്യില്‍ ഞെരിഞ്ഞമാരുകയാണ്.

വ്യാജനുണ്ട് സൂക്ഷിക്കുക

വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയും ഒരു രസത്തിനുവേണ്ടി സുഹൃത്തിന്റെ ചിത്രം മോര്ഫ്ചെയ്യുന്നതുമൊക്കെ ഇന്ന് സാധാരണമാണ്. വ്യെക്തികളുടെ സ്വകാര്യതയിലേക്ക് മറയില്ലാതെ കടന്നുവരാന്‍ ഈ സൈറ്റുകള്ക്ക് കഴിയും. ഇവിടെ സകലതും സുതാര്യമാണ്. രസത്തിനുവേണ്ടി ചെയ്യുന്നപലതും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്ക് വരെ എത്തിക്കുന്നു.സാഗേതിക വിദ്യയെക്കുറിച്ചുള്ള കാര്യമായ അറിവില്ലാത്ത കൌമാരക്കാരും യുവജനങ്ങളുമാണ് ചതിക്കുഴിയിൽപ്പെ ടുന്നവരില്‍ ഏറയും. നാം എന്ത് അപ്‌ലോഡ്‌ ചെയ്താലും അത് പകര്ത്താന്‍ അപരന് സാധിക്കും. എല്ലാവരുടെയും ഉദ്ധേശശുദ്ധി ഒന്നല്ലല്ലോ. ഒരിക്കൽപ്പൊലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായുള്ള സൌഹൃദം ഒഴിവാക്കുന്നതാണ് ഉത്തമം. അപരിചിതർക്ക് മൊബൈല്‍ കൈമാറുകയോ, മിസ്ഡ് കോളുകള്‍ തിരിച്ചു വിളിക്കാതിരിക്കുകയോ ചെയ്യുക, പ്രത്യേകിച്ച് പെണ്‍കുട്ടികൾ. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കയ്യില്‍ നല്കേണ്ട. പരിചയമില്ലാത്ത വ്യക്തികള്‍ അയയ്ക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെടുവാന്‍ സാദ്യത ഉള്ളതുകൊണ്ട് മുൻകരുതലുകള്‍ എടുക്കുക.

മാതാപിതാക്കളോട്...

സോഷ്യൽ നെറ്റുവർക്കുകളെ ക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിമിതമാണെന്ഗിൽ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക. മക്കളുടെ ഇന്റർനെറ്റ്-മൊബൈൽ ഉപയോഗത്തെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. സംശയം തോന്നിയാൽ നിരീക്ഷിക്കുകയും ഉടനടി നടപടികൾ എടുക്കുകയുമാകാം. അപരിചിതരുമായുള്ള സൌഹൃദത്തെ പ്രോത്സാഹിപ്പിക്കരുത്.

ഏതു വസ്തുവും നല്ല ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ അത് സുഗമമായി പ്രവർത്തിക്കുവാനാകും. ചതികളിൽ ചാടി വിലപ്പെട്ടത്‌ പലതും നഷ്ട്ടപ്പെടുത്തുന്നതിലും നല്ലത് സൂക്ഷ്മതയോടെ ജീവിക്കുക എന്നതാണ്. കൗമാര-യൌവനങ്ങൾ തകർന്നുടയാനുള്ളതല്ല. ആരോഗ്യകരമായ സമീപനങ്ങളിലൂടെ സമൂഹത്തിന് കൊള്ളാകുന്നവരായി ജീവിക്കാൻ തലമുറകളെ പഠിപ്പിക്കുക. നിങ്ങളുടെ മൌനം അവർക്കുള്ള അനുവാദമാണെന്നുകൂടി ഓർക്കുക.
By John P Thomas & V J Thomas Vennikulam.

പ്രാർഥന:
ദൈവ പിതാവേ,, ഞങ്ങൾ പങ്കുവയ്ക്കുന്ന ഈ സൌകര്യങ്ങൾ നിന്റെ ഇഷ്ട്ടം അനുസരിച്ച് മാത്രം അനുഭവിക്കുവാൻ ഇടയാകട്ടെ. ഏതെങ്കിലും രീതിയിൽ ഇതിനു മുൻപ് ദുരുപയോഗപ്പെടുതിയെങ്കിൽ ഞങ്ങളോട് പൊറുക്കേണമേ...ആമേൻ.

സ്നേഹത്തോടെ,
ജോയിക്കുട്ടി.
02-03-2014

courtesy-Joykutty Alby Pierera